ഞായറാഴ്ച വൈകീട്ട് ഏഴിനാണ് സംഭവം. ഒരാഴ്ചമുമ്പാണ് പറങ്കിമാംമുകൾ ജങ്ഷനിൽ സുരേഷ് കുമാർ പുതിയ ആയുർവേദ ഫാർമസി തുടങ്ങിയത്. ഞായറാഴ്ച വൈകീട്ട് കുന്നിക്കോട്ടുനിന്ന് പത്തനാപുരം എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയപ്പോഴാണ് സുരേഷ് കുമാർ സ്ഥാപനത്തിൽ കുഴഞ്ഞു വീണത്. ഉദ്യോഗസ്ഥർ ഉടൻ തന്നെ അവരുടെ വാഹനത്തിൽ സുരേഷ് കുമാറിനെ പത്തനാപുരം താലൂക്ക് ആശു പത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സംഭവത്തിൽ പ്രതിഷേധവുമായി ബന്ധുക്കൾ രംഗത്തെത്തി. ഡോക്ടർമാരുളള തൊട്ടടുത്ത ആശുപത്രിയായ കൊട്ടാരക്കരയിൽ കൊണ്ടുപോകാതെ ഡോക്ടറുടെ സേവനമില്ലാത്ത പത്തനാപുരത്താണ് എത്തിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. കൂടാതെ എക്സൈസ് ഉദ്യോഗസ്ഥർ പണം ആവശ്യപ്പെട്ടതായും ബന്ധുക്കൾ ആരോപിച്ചു.
advertisement
മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നാളെ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.