നവരാത്രി ദിനത്തിൽ ലഭിച്ച കുഞ്ഞിന് നവമി എന്ന് പേരിട്ടതായി ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അരുൺ ഗോപിയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. ശിശുക്ഷേമ സമിതിയിൽ കഴിഞ്ഞ തിങ്കളാഴ്ച ലഭിച്ച കുഞ്ഞിന്റെ പേര് ഒലീവ എന്നാണ്.
മന്ത്രി വീണാ ജോർജാണ് ശനിയാഴ്ച രാത്രിയോടെ പുതിയ കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ലഭിച്ച വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. അമ്മത്തൊട്ടിലിൽ എത്തുന്ന കുഞ്ഞുങ്ങൾക്ക് നിയമാനുസൃതം എല്ലാ സംരക്ഷണവും സർക്കാർ നൽകും. ഈ കുഞ്ഞുങ്ങൾ എല്ലാ അവകാശങ്ങളോടും ജീവിക്കുമെന്നും മന്ത്രി വീണ ജോർജ് സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 13, 2024 10:28 AM IST