TRENDING:

ലൈം​ഗികാതിക്രമ കേസിൽ ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം; പുരുഷന്മാർക്ക് അന്തസ്സും അഭിമാനവുമുണ്ടെന്ന് കോടതി

Last Updated:

നിരവധി നടന്മാർക്കെതിരെ പരാതി നൽകിയ ആലുവ സ്വദേശിനിയായ നടിയാണ് ബാലചന്ദ്ര മേനോനെതിരെയും പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ പരാതി നൽകിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ലൈം​ഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. പരാതി നൽകിയ കാലതാമസം പരി​ഗണിച്ചാണ് ജാമ്യം.
News18
News18
advertisement

നേരത്തെ നവംബർ 21 വരെയാണ് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചത്. ഇതേ ഹർജിയിലാണ് ഇപ്പോൾ മുൻകൂർ ജാമ്യം അനുവദിച്ചത്.

തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നായിരുന്നു ബാലചന്ദ്രമേനോന്റെ വാദം.

രാജ്യം പത്മശ്രീ നൽകി ആദരിച്ചയാളാണ് ബാലചന്ദ്ര മേനോനെന്നും സ്ത്രീകൾക്ക് മാത്രമല്ല പുരുഷൻമാർക്കും അന്തസ്സുണ്ടെന്നും ഉത്തരവിൽ ഹൈക്കോടതി ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ ചൂണ്ടിക്കാട്ടി. 40 ലേറെ സിനിമകൾ ചെയ്ത അറിയപ്പെടുന്ന സംവിധായകനാണ് ബാലചന്ദ്രമേനോനെന്നും കോടതി പറഞ്ഞു.

2007- ജനുവരിയിലാണ് സംഭവം നടന്നത്. തിരുവനന്തപുരം കൻ്റോൺമെൻ്റ് പൊലീസാണ് ബാലചന്ദ്ര മേനോനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഷൂട്ടിംഗ് സെറ്റിൽ വെച്ച് അതിക്രമിച്ചു എന്നാണ് നടിയുടെ പരാതി. ‘ദേ ഇങ്ങോട്ട് നോക്ക്യേ’ എന്ന സിനിമ ഷൂട്ടിനിടെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു നടിയുടെ പരാതിയിൽ പറയുന്നത്. നിരവധി നടന്മാർക്കെതിരെ പരാതി നൽകിയ ആലുവ സ്വദേശിനിയായ നടിയാണ് ബാലചന്ദ്ര മേനോനെതിരെയും പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ പരാതി നൽകിയത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലൈം​ഗികാതിക്രമ കേസിൽ ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം; പുരുഷന്മാർക്ക് അന്തസ്സും അഭിമാനവുമുണ്ടെന്ന് കോടതി
Open in App
Home
Video
Impact Shorts
Web Stories