പൊന്മുടി സന്ദർശനത്തിനായി ഇതിനോടകം ഓണ്‍ലൈന്‍ ബുക്കിങ് ചെയ്തവര്‍ക്ക് തുക ഓണ്‍ലൈനായിതന്നെ തിരികെ നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547601005 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.
അഗസ്ത്യാർകൂടം ട്രക്കിങ്ങിനായി ചൊവ്വാഴ്ച മുതൽ 26ാം തീയതി വരെയുള്ള എല്ലാ ബുക്കിങ്ങുകളും റദ്ദ് ചെയ്തിട്ടുണ്ട്. ഓരോ ദിവസത്തെയും ഓണ്‍ലൈന്‍ ബുക്കിങ് ചെയ്തവര്‍ക്ക് തുക ഓണ്‍ലൈനായിതന്നെ തിരികെ നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓഫ് ലൈന്‍ ബുക്കിങ് ഉണ്ടായിരിക്കുന്നതല്ല. പുതുതായി ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങുന്ന തീയതിയും സമയവും പിന്നീട് അറിയിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 0471 2360762.
advertisement
പ്രവാസി ഭാരതീയർ കമ്മീഷൻ അദാലത്ത് മാറ്റി
കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ സർക്കാർ മാർഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻ 19 ന് തൃശ്ശൂർ ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടത്താനിരുന്ന അദാലത്ത് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
സിറ്റിംഗ് മാറ്റിവെച്ചു
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ജനുവരി 19,20 തിയതികളിൽ നിശ്ചയിച്ചിരുന്ന ജില്ലാ പോലീസ് കംപ്ലൈന്റ് അതോറിറ്റി സിറ്റിംഗ് മാറ്റിവെച്ചതായി ചെയർമാൻ അറിയിച്ചു.
പരീക്ഷ മാറ്റിവച്ചു
മലബാർ ദേവസ്വം ബോർഡിലെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ: 04/2021) തസ്തികയിലേക്ക് ജനുവരി 23 ന് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
കുട്ടികള്‍ക്കുള്ള പ്രതിരോധ വാക്‌സിന്‍ രണ്ട് ദിവസത്തിനകം ലഭ്യമാകും
കുട്ടികള്‍ക്കുള്ള രോഗ പ്രതിരോധ വാക്‌സിന്‍ രണ്ട് ദിവസത്തിനകം ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരു ലക്ഷം ഡോസ് പോളിയോ വൈറസ് പ്രതിരോധ വാക്‌സിന്‍ (ഐ.പി.വി.), ഒരു ലക്ഷം ഡോസ് ന്യൂമോണിയയ്‌ക്കെതിരെയുള്ള ന്യൂമോകോക്കല്‍ കോന്‍ജുഗേറ്റ് വാക്‌സിന്‍ (പി.വി.സി.), 1.40 ലക്ഷം ഡോസ് റോട്ടാ വൈറസ് വാക്‌സിന്‍ എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്നത്. വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് എത്രയും വേഗം വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതാണ്. ഈ വാക്‌സിനുകളെല്ലാം ലഭ്യമാക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. നേരത്തെ തന്നെ വാക്‌സിന്‍ ആവശ്യമുള്ള കാര്യം കേന്ദ്ര സര്‍ക്കാരിനെ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അറിയിച്ചിരുന്നു.