TRENDING:

ബാണാസുര തുറന്നത് മുന്നറിയിപ്പില്ലാതെ; കെ.എസ്.ഇ.ബിയോട് വിശദീകരണം തേടി കളക്ടര്‍

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കല്‍പ്പറ്റ: വയനാട്ടില്‍ ബാണാസുരസാഗര്‍ അണക്കെട്ട് മുന്നറിയിപ്പില്ലാതെയാണ് തുറന്നതെന്ന ആക്ഷേപം ശക്തമാകുന്നു. മുന്നറിയിപ്പില്ലാതെ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയതാണ് ജനങ്ങളെ ദുരിതത്തിലാക്കിയതെന്ന് ആരോപിച്ച് പടിഞ്ഞാറത്തറ വില്ലേജ് ഓഫിസറും രംഗത്തെത്തി.
advertisement

എന്നാല്‍ എല്ലവിധ മുന്നറിയിപ്പുകളും നല്‍കിയശേഷമാണ് ഡാം തുറന്നതെന്ന് നിലപാടിലാണ് കെ.എസ്.ഇ.ബി. ഇതിനിടെ വയനാട്ടിലെ സുരക്ഷാ വീഴ്ച പരിശോധിക്കുമെന്നും കെ.എസ്.ഇ.ബിയോട് വിശദീകരണം ചോദിച്ചെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ബാണാസുര തുറന്നതോടെ നൂറുകണക്കിന് വീടുകളാണ് വെള്ളത്തിനിടയിലായത്. ഏക്കര്‍ കണക്കിന് കൃഷിയിടം നശിക്കുകയും ചെയ്തു. ആയിരങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ഇതിനിടെയാണ് ഏറ്റവുമധികം ദുരിത ബാധിതരുള്ള പടിഞ്ഞാറത്തറ വില്ലേജ് ഓഫീസര്‍ കെ.എസ്.ഇ.ബിയ്‌ക്കെതിരെ രംഗത്തെത്തിയത്. സ്ഥലം എം.എല്‍എയും മതിയായ മുന്നറിയിപ്പ് നല്‍കിയിപ്പ് നല്‍കിയില്ലെന്ന ആരോപണവുമായി രംഗത്തെത്തി.

advertisement

മൂന്ന് ദിവസങ്ങളിലായി ഡാമിന്റെ ഷട്ടറുകള്‍ ചരിത്രത്തിലാദ്യമായി 290 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഏറ്റവും കൂടുതല്‍ ഉയര്‍ത്തിയത്. 200 സെന്റിമീറ്റര്‍.

അന്ന് രാത്രിയോട് കൂടി നൂറ് കണക്കിന് വീടുകളാണ് വെള്ളത്തിനടിയിലായത്. പെട്ടെന്നുണ്ടായ കനത്ത മഴയും ഉരുള്‍പൊട്ടലും കാരണം എല്ലാ വിധ മുന്നറിയിപ്പുകളും നല്‍കിയാണ് ഡാം തുറന്നതെന്നാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്. ജില്ലയിലെ ദുരന്തനിവാരണ അതോറിറ്റിയുടെ വാട്‌സാപ് ഗ്രൂപ്പില്‍ വിവരമറിയിച്ചെന്നും അവര്‍ പറയുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബാണാസുര തുറന്നത് മുന്നറിയിപ്പില്ലാതെ; കെ.എസ്.ഇ.ബിയോട് വിശദീകരണം തേടി കളക്ടര്‍