ന്യാസിനിമാർ മതേതര ഭാരതത്തിന്‍റെ അഭിമാനമാണെന്നും നീതി കിട്ടിയിട്ട് മതി ചായ കുടിയെന്നും പ്രതികരിച്ചു. സന്യാസിനിമാർ ആൾക്കൂട്ട വിചാരണ നേരിട്ടുവെന്നും അറസ്റ്റിലായവർ ദേശ ദ്രോഹികളല്ലെന്നും മതേതര രാഷ്ട്രത്തിലെ സഹോദരിമാരാണെന്നും അദ്ദേഹം പറഞ്ഞു
സംഭവത്തിൽ വൈദികരുടേയും വിശ്വാസികളുടേയും കന്യാസ്ത്രീകളുടേയും നേതൃത്വത്തിൽ പ്രതിഷേധ റാലിയും സംഘടിപ്പിച്ചു. കറുത്ത റിബൺ കൊണ്ട് വാ മൂടിക്കെട്ടിയാണ് റാലി നടത്തുന്നത്. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണ് റാലി ആരംഭിച്ചത്. രാജ്ഭവന് മുന്നിലെ പൊതുയോഗത്തിൽ ബിഷപ്പുമാർ പങ്കെടുത്തു.
ചൂരൽമലയിലും മുണ്ടക്കൈയിലും വരെ ക്രൈസ്തവ സമൂഹം ഓടിയെത്തി. അവരും അവരുടെ പിൻമുറയും ആണ് പ്രതിഷേധിക്കാനെത്തിയത്. വേദന ഭരണാധികാരികളോട് അല്ലാതെ ആരോട് പറയാനെന്നും ഇതെന്ത് നീതിയെന്നും ഇതെന്ത് ന്യായമെന്നും ക്ലിമീസ് ബാവ ചോദിച്ചു.
advertisement