കിയാൽ (കണ്ണൂർ വിമാനത്താവള കമ്പനി ലിമിറ്റഡ്) നാണ് കണ്ണൂർ വിമാനത്താവളത്തിന്റെ പരിപൂർണ നിയന്ത്രണം. 2350 കോടി ചെലവിൽ നിർമ്മിച്ച വിമാനത്താവളത്തിൽ 6700ല്‍ ഏറെ ഒാഹരി ഉടമകൾ ഉണ്ട്. ഇതിൽ സംസ്ഥാന സർക്കാരിന് 35 ശതമാനം ഒാഹരി പങ്കാളിത്തമാണുള്ളത്.
3050 മീറ്റർ റൺവേയാണ് ഇപ്പോൾ ഉള്ളത്, ഇത് പിന്നീട് 4000 മീറ്റർ വരെ നീട്ടാൻ കഴിയും. 20 വിമാനങ്ങൾക്ക് വരെ ഒരേ സമയങ്ങളിൽ പാർക്ക് ചെയ്യാൻ സൗകര്യമുള്ള വിമാനത്താവളത്തിൽ ആറ് എയറോബ്രിജുകളുണ്ട്. മോശം കാലാവസ്ഥയിൽ വരെ വിമാനം സുരക്ഷിതമായി ഇറക്കാനുള്ള ഐഎൽഎസ് നാവിഗേഷന് വേണ്ടിയുള്ള ഡിവിഒആർ സാങ്കേതിക വിദ്യയും കണ്ണൂർ വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്.
advertisement
കൊല്ലത്ത് വാഹനാപകടത്തിൽ മൂന്ന് മരണം
ഒരു ലക്ഷം ചതുരശ്രമീറ്ററിലേറെ വിസ്തൃതിയുള്ള ടെർമിനൽ കെട്ടിടത്തിൽ 48 ചെക്ക് ഇൻ കൗണ്ടറുകൾ വരെ ഒരുക്കാനുള്ള സ്ഥല സൗകര്യമുണ്ട്. എന്നാൽ ഇപ്പോൾ 24 ചെക്ക് ഇൻ കൗണ്ടറുകൾ ആദ്യഘട്ടത്തിൽ പ്രവർത്തിക്കും. കൂടാതെ 16 ഇമിഗ്രേഷൻ കൗണ്ടറുകളും 8 കസ്റ്റംസ് കൗണ്ടറുകളും, ഇൻലൈൻ എക്സറെ, സെൽഫ് ചെക്കി ഇൻ, സെൽഫ് ഡ്രോപ് തുടങ്ങിയ ആധുനിക സംവിധാനങ്ങളാണ് വിമാനത്താവളത്തിൽ സജ്ജീകരിച്ചിരിക്കുന്നത്.