TRENDING:

ആരോഗ്യ വകുപ്പിലെ നിയമന തട്ടിപ്പ്; വീണാ ജോർജിന്റെ പിഎയ്ക്ക് പണം നൽകിയിട്ടില്ലെന്ന് ബാസിത്

Last Updated:

മന്ത്രിയുടെ പി.എയുടെ പേര് പരാതിയിൽ എഴുതി ചേർത്തത് താനെന്നും ബാസിത് സമ്മതിച്ചിട്ടുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസിലെ നിയമന കൈക്കൂലിക്കേസിൽ വീണ്ടും വഴിത്തിരിവ്. ആരോഗ്യമന്ത്രിയുടെ പിഎയ്ക്ക് പണം നൽകിയിട്ടില്ലെന്ന് പ്രതി ബാസിത് സമ്മതിച്ചു. ഹരിദാസനിൽ നിന്ന് പണം തട്ടിയെടുക്കാനാണ് മന്ത്രി ഓഫീസിന്റെ പേര് പറഞ്ഞത്.
ബാസിത്
ബാസിത്
advertisement

മന്ത്രിയുടെ പി.എയുടെ പേര് പരാതിയിൽ എഴുതി ചേർത്തത് താനെന്നും ബാസിത് സമ്മതിച്ചിട്ടുണ്ട്. അതേസമയം, പരാതിക്കാരൻ ഹരിദാസിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തി. ബാസിതിനെ റിമാൻഡ് ചെയ്ത ശേഷം നാളെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം സിജെഎം കോടതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്താൻ ഹരിദാസൻ അനുമതി നൽകിയത്.

Also Read- ആരോഗ്യവകുപ്പ് തട്ടിപ്പ് കേസ് പ്രതി അഖിൽ സജീവ് കിഫ്ബിയിൽ ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടിയെന്ന് കേസ്

advertisement

കഴിഞ്ഞ ദിവസമാണ് മലപ്പുറം സ്വദേശിയും മുൻ എ.ഐ.എസ്.എഫ് നേതാവുമായ കെ.പി. ബാസിതിനെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ്‌ അറസ്റ്റ് ചെയ്തത്. മഞ്ചേരിയിൽ നിന്നാണ് ബാസിതിനെ കസ്റ്റഡിയിലെടുത്തത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നിയമനത്തിനായി ഒരു ലക്ഷം രൂപ വാങ്ങിയത് ബാസിത്താണെന്നായിരുന്നു പരാതിക്കാരനായ ഹരിദാസിന്റെ മൊഴി. ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയർന്ന നിയമന കോഴ ആരോപണത്തിൽ ഗൂഢാലോചനയുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. മന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉന്നയിക്കാൻ ഹരിദാസിനെ പ്രേരിപ്പിച്ചതും വാർത്തയാക്കിയതും ബാസിത്താണെന്നാണ് പൊലീസ് പറയുന്നത്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആരോഗ്യ വകുപ്പിലെ നിയമന തട്ടിപ്പ്; വീണാ ജോർജിന്റെ പിഎയ്ക്ക് പണം നൽകിയിട്ടില്ലെന്ന് ബാസിത്
Open in App
Home
Video
Impact Shorts
Web Stories