TRENDING:

തേനീച്ചക്കുത്തേറ്റ് വീണ്ടും മരണം: മൂന്ന് പേർക്ക് പരിക്ക്

Last Updated:

വീട്ടുമുറ്റത്തു നിൽക്കുകയായിരുന്ന ജോസഫിനെ തേനീച്ചക്കൂട്ടം ആക്രമിക്കുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ : ഉദയഗിരിയിൽ പെരുംതേനീച്ചയുടെ കുത്തേറ്റ് ഒരാൾ മരിച്ചു.മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. തൊമരക്കാട്ടെ തട്ടാപ്പറമ്പിൽ ജോസഫ് (65) ആണ് മരിച്ചത്. തട്ടാപ്പറമ്പിൽ ദേവസ്യ, മാളിയേക്കൽ ഏലിയാമ്മ, തട്ടാപ്പറമ്പിൽ മിനി എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കരുവാഞ്ചിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
advertisement

Also Read-കാര്യവട്ടത്ത് ക്രിക്കറ്റ് കളിക്കിടെ തേനീച്ച ആക്രമണം; അഞ്ച് പേർ ആശുപത്രിയിൽ

കഴിഞ്ഞദിവസം വൈകിട്ടോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്തു നിൽക്കുകയായിരുന്ന ജോസഫിനെ തേനീച്ചക്കൂട്ടം ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയവർക്കാണ് പരിക്കേറ്റത്.റോസമ്മയാണ് മരിച്ച ജോസഫിന്റെ ഭാര്യ. മക്കൾ: ബീന, ബിജു, വിനു. സംസ്കാരം ബുധനാഴ്ച (13.2.2019) മൂന്നുമണിക്ക് ഉദയഗിരി സെന്റ് മേരീസ് ദേവാലയത്തിൽ.

Also Read-തേനീച്ചക്കുത്തേറ്റ് വീണ്ടും മരണം: രണ്ടാഴ്ചയിൽ ഇത് രണ്ടാം തവണ

advertisement

രണ്ട് മാസത്തിനിടെ തേനീച്ചയുടെ ആക്രമണത്തിൽ മരിക്കുന്ന നാലാമത്തെ ആളാണ് ജോസഫ്. മൂവാറ്റുപുഴ സ്വദേശിയായ 13കാരി ഉൾപ്പെടെയാണ് നേരത്തെ തേനീച്ചക്കുത്തേറ്റ് മരിച്ചത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
തേനീച്ചക്കുത്തേറ്റ് വീണ്ടും മരണം: മൂന്ന് പേർക്ക് പരിക്ക്