advertisement

തേനീച്ചക്കുത്തേറ്റ് വീണ്ടും മരണം: രണ്ടാഴ്ചയിൽ ഇത് രണ്ടാം തവണ

Last Updated:

പാങ്ങോട് സ്വദേശി സോമൻകുറുപ്പാണ് തേനീച്ച കുത്തേറ്റ് ഇന്നലെ മരിച്ചത്

തിരുവനന്തപുരം: തേനീച്ചയുടെ കുത്തേറ്റ് വീണ്ടും മരണം. പാങ്ങോട് സ്വദേശി സോമൻകുറുപ്പാണ് തേനീച്ച കുത്തേറ്റ് ഇന്നലെ മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. വീടിന് സമീപത്തെ പുരയിടത്തിലെ വലിയ മരത്തിൽ തൂങ്ങിക്കിടന്ന തേനീച്ച കൂട് പരുന്തിന്റെ ആക്രമണത്തില്‍ ചിതറിപ്പറന്ന് സോമൻകുറുപ്പിനെയും സമീപവാസികളെയും ആക്രമിക്കുകയായിരുന്നു. കുത്തേറ്റ പ്രദേശവാസികൾ സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടി. ശരീരമാസകലം കുത്തേറ്റ സോമൻകുറുപ്പിനെ ഭരതന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ വൈകിട്ടോടെ മരിച്ചു.
മുവാറ്റുപുഴ കുന്നയ്ക്കാൽ തേവർമഠത്തിൽ ബെന്നിയുടെ മകൾ അലീന (13)യാണ് തേനീച്ചയുടെ കുത്തേറ്റ് കഴിഞ്ഞ ആഴ്ച മരിച്ചത്. വൈകുന്നേരം വീട്ടിനു സമീപത്തുനിന്ന കുട്ടിക്ക് തേനീച്ചയുടെ കുത്തേൽക്കുകയായിരുന്നു. കുട്ടിയെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും അടുത്ത ദിവസം പുലർച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. വീടിനു സമീപം വളർത്തിവന്ന തേനിച്ചകളാണ് കുട്ടിയെ ആക്രമിച്ചത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തേനീച്ചക്കുത്തേറ്റ് വീണ്ടും മരണം: രണ്ടാഴ്ചയിൽ ഇത് രണ്ടാം തവണ
Next Article
advertisement
'മുറിവേറ്റു, അയാൾ പേടിച്ച് ഒളിച്ചിരിക്കുകയാണ് '; ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് അമേരിക്ക
'മുറിവേറ്റു, അയാൾ പേടിച്ച് ഒളിച്ചിരിക്കുകയാണ് '; മൊജ്തബ ഖമനയിക്ക് വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് അമേരിക്ക
  • ഇറാന്റെ പുതിയ നേതാവ് മൊജ്തബ ഖമനയിക്ക് ഗുരുതരമായ പരിക്കേറ്റതായും കോമയിലാണെന്നും റിപ്പോർട്ട്

  • അമേരിക്കൻ പ്രതിരോധ സെക്രട്ടറി മൊജ്തബ ഖമനയിക്ക് ഭരണപരമായ വിശ്വാസ്യത നഷ്ടപ്പെട്ടതായി പറഞ്ഞു

  • മൊജ്തബ ഖമനയി ടെഹ്‌റാനിലെ ആശുപത്രിയിൽ കടുത്ത സുരക്ഷയിൽ ചികിത്സയിൽ കഴിയുന്നതായി സൂചനയുണ്ട്

View All
advertisement