കാര്യവട്ടത്ത് ക്രിക്കറ്റ് കളിക്കിടെ തേനീച്ച ആക്രമണം; അഞ്ച് പേർ ആശുപത്രിയിൽ
Last Updated:
ഇന്ത്യ എ-ഇംഗ്ലണ്ട് ലയണ്‍സ് മത്സരം കാണാനെത്തിയവർക്കാണ് തേനീച്ച കുത്തേറ്റത്
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ എത്തിയ കാണികള്‍ക്ക് തേനീച്ച കുത്തേറ്റു. ഇന്ത്യ എ-ഇംഗ്ലണ്ട് ലയണ്‍സ് മത്സരം കാണാനെത്തിയവർക്കാണ് തേനീച്ച കുത്തേറ്റത്. അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് പതിനഞ്ചു മിനിറ്റോളം മത്സരം നിര്‍ത്തി വച്ചു.
ഇംഗ്ലണ്ട് ലയണ്‍സ്-ഇന്ത്യ എ നാലാം മത്സരം നടക്കുന്നതിനിടെയായിരുന്നു സംഭവം. സ്റ്റേഡയത്തിന്റെ നാലാം നിലയിലിരുന്ന കാണികള്‍ക്കാണ് കുത്തേറ്റത്. കാണികളില്‍ ഒരാള്‍ ഗാലറിയിലുണ്ടായിരുന്ന തേനീച്ച കൂട് ഇളക്കാന്‍ ശ്രമിച്ചതോടെയാണ് കുത്തേറ്റതെന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 29, 2019 12:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാര്യവട്ടത്ത് ക്രിക്കറ്റ് കളിക്കിടെ തേനീച്ച ആക്രമണം; അഞ്ച് പേർ ആശുപത്രിയിൽ