അതേസമയം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾക്കും അവധി ബാധകമല്ലെന്നും ഉത്തരവിൽ പറയുന്നു. മുൻ നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്കും അവധി ബാധകമായിരിക്കില്ല.
നവംബർ 22 മുതൽ ഡിസംബർ 2 വരെയാണ് ബീമാപ്പള്ളി ദര്‍ഗാ ഷെരീഫ് വാര്‍ഷിക ഉറൂസ് മഹോത്സവം. ഉറൂസ് മഹോത്സവത്തിന്റെ ആദ്യ ദിവസം പ്രാദേശിക അവധി അനുവദിക്കുന്നതിന് സർക്കാരിൽ നിന്ന് മുൻകൂര്‍ അനുമതി ലഭിച്ചിരുന്നു. ഇത് പ്രകാരമാണ് നവംബർ 22(ശനിയാഴ്ച) കളക്ടര്‍ പ്രാദേശിക അവധി അനുവദിച്ചത്.
advertisement
Summary: The Thiruvananthapuram District Collector has declared a local holiday on account of the annual Uroos festival at Beemapally Dargha Shareef. The holiday will be applicable to educational institutions and government offices falling within the limits of the Thiruvananthapuram Corporation. However, the order clarifies that the holiday will not apply to local self-government institutions or government offices engaged in work related to the local body elections. The holiday will also not be applicable to pre-scheduled public examinations.
