കൺവെൻഷൻ സെന്ററിന് അനുമതി ലഭിക്കാതിരുന്നത് കൊണ്ടല്ല, വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരിലാണ് സാജൻ ആത്മഹത്യ ചെയ്തതെന്ന് സൂചനകളുള്ള വാർത്ത സിപിഎം പാർട്ടി മുഖപത്രമായ 'ദേശാഭിമാനി' പ്രസിദ്ധീകരിച്ചിരുന്നു. വലിയ മാനസിക സമ്മർദ്ദത്തിലാണ് താനെന്നും, ഇത് തുടർന്നാൽ കുട്ടികളെയും കൊണ്ട് താനും ആത്മഹത്യ ചെയ്യുമെന്നും ബീന പറഞ്ഞു. സാജന്റെ രണ്ട് മക്കളെയും കൂട്ടിയായിരുന്നു ബീന മാധ്യമങ്ങളെ കണ്ടത്. ഫോൺ ഉപയോഗിച്ചത് താനാണെന്ന് മകനും വീട്ടിൽ ഒരു പ്രശ്നവുമില്ലെന്ന് മകളും മാധ്യമങ്ങളോട് പറഞ്ഞു.
advertisement
സാജന്‍റെ ഫോണിലേക്ക് വന്ന ഫോൺകോളുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ഇപ്പോൾ പുരോഗമിക്കുന്നതെന്നും സാജന്റെ പേരിലേക്ക് 2400 തവണ മൻസൂർ എന്നയാൾ വിളിച്ചെന്നും വിളിച്ചയാൾ എല്ലാം സമ്മതിച്ചെന്നുമായിരുന്നു ദേശാഭിമാനിയുടെ വാർത്ത. സാജന്‍റെ ആത്മഹത്യക്ക് തൊട്ടുമുമ്പും ഈ സിമ്മിൽ നിന്ന് വിളിച്ചെന്നും വാർത്തയിൽ പറയുന്നു.
