TRENDING:

ബീനാ സണ്ണിയായി ഫേസ്ബുക്കിൽ ശ്രദ്ധ നേടിയ മലപ്പുറം സ്വദേശി ഐഡി വെളിപ്പെടുത്തിയതിന് പിന്നാലെ മരിച്ച നിലയിൽ

Last Updated:

ഫേസ്ബുക്കിൽ ഏറെ ഫോളോവേഴ്‌സ് ഉണ്ടായിരുന്ന ബീന സണ്ണി എന്ന ഫേക് ഐഡി തന്റേതാണെന്ന് വെളിപ്പെടുത്തി ഒരു ദിവസത്തിന് ശേഷമാണ് ഉണ്ണി ഗോപാലകൃഷ്ണനെ മരിച്ച നിലയിൽ കണ്ടെത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: മലപ്പുറം സ്വദേശിയെ തിരുവനന്തപുരത്ത് മരിച്ച നിലയിൽ കണ്ടെത്തി.  മേലാറ്റൂർ പുല്ലിക്കുത്ത് വരിക്കോട്ടിൽ ഉണ്ണി ഗോപാലകൃഷ്ണ(47)നാണ് മരിച്ചത്.
ഉണ്ണി ഗോപാലകൃഷ്ണൻ
ഉണ്ണി ഗോപാലകൃഷ്ണൻ
advertisement

ഫേസ്ബുക്കിൽ ഏറെ ഫോളോവേഴ്‌സ് ഉണ്ടായിരുന്ന ബീന സണ്ണി എന്ന ഫേക് ഐഡി തന്റേതാണെന്ന് വെളിപ്പെടുത്തി ഒരു ദിവസത്തിന് ശേഷമാണ് ഉണ്ണി ഗോപാലകൃഷ്ണനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫേസ്ബുക്കിലെ ഇടത് പ്രൊഫൈൽ എന്ന നിലയിൽ സജീവമായിരുന്നു ഈ ഐഡി. ഇതിലെ ഉള്ളടക്കത്തിനെതിരെ കഴിഞ്ഞ മൂന്നു വർഷത്തിനിടെ നിരവധി പേർ പരാതി നൽകിയിരുന്നു.ഫെയസ്‌ബുക്കിലെ അക്കൗണ്ട്‌ കഴിഞ്ഞദിവസം ഉണ്ണി ഗോപാലകൃഷ്‌ണൻ എന്ന  പേരിലേക്ക്‌ മാറ്റിയിരുന്നു.

തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ മൂന്നാം പുത്തൻ തെരുവിലെ വാടക വീട്ടിലാണ് തിങ്കളാഴ്ച തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. കുറച്ചുകാലം ദേശാഭിമാനി മാർക്കറ്റിങ്‌ വിഭാഗത്തിൽ താൽക്കാലിക ജീവനക്കാരനായിരുന്നു. നാലുവർഷമായി തിരുവനന്തപുരം പുത്തരിക്കണ്ടത്ത്‌ കുടുംബശ്രീ ജ്യൂസ്‌ കടയിൽ ജീവനക്കാരനാണ്‌.

advertisement

ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഫോര്‍ട് പൊലീസ് കേസെടുത്തു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

പരേതരായ രാവുണ്ണി എഴുത്തച്ഛന്റെയും ലക്ഷ്മിക്കുട്ടിയുടെയും മകനാണ്‌.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നിലമ്പൂർ എം എൽ എ പി വി അൻവർ അടക്കമുള്ള പ്രമുഖർ ഉണ്ണി ഗോപാലകൃഷ്ണന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബീനാ സണ്ണിയായി ഫേസ്ബുക്കിൽ ശ്രദ്ധ നേടിയ മലപ്പുറം സ്വദേശി ഐഡി വെളിപ്പെടുത്തിയതിന് പിന്നാലെ മരിച്ച നിലയിൽ
Open in App
Home
Video
Impact Shorts
Web Stories