സാക്ഷരത പ്രേരകിൻ്റെ കുടുംബത്തിനും വിശ്വനാഥൻ്റെ കുടുംബത്തിനും 50 ലക്ഷം രൂപയുടെ ധനസഹായം സർക്കാർ പ്രഖ്യാപിക്കണം. തുർക്കിയിലേക്ക് 10 കോടി കൊടുക്കും മുമ്പ് സ്വന്തം നാട്ടുകാരുടെ കാര്യം സർക്കാർ നോക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
അട്ടപ്പാടി മധുവിൻ്റെ കേസിൽ നടന്നതു തന്നെയാണ് വയനാട് സ്വദേശിയായ വിശ്വനാഥൻ്റെ ആത്മഹത്യയിലും നടന്നത്. അന്വേഷണം പ്രഖ്യാപിച്ചെന്ന് കോഴിക്കോട് പൊലീസ് പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ല. ആദിവാസി വിഭാഗങ്ങളോട് കേരള സർക്കാരിൻ്റെ സമീപനം ലോകം ചർച്ച ചെയ്യുകയാണ്. സാക്ഷരത പ്രേരകിൻ്റെ ആത്മഹത്യക്ക് കാരണക്കാരായവർക്കെതിരെ ഇതുവരെ ഒരു നടപടിയുമെടുത്തില്ലെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kozhikode,Kerala
First Published :
February 13, 2023 2:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'തുർക്കിയിലേക്ക് 10 കോടി കൊടുക്കും മുമ്പ് സ്വന്തം നാട്ടുകാരുടെ കാര്യം സർക്കാർ നോക്കണം'; കെ.സുരേന്ദ്രൻ