ഇൻസ്റ്റാഗ്രാം വഴി പരിചയം പുതുക്കിയ യുവതിയുടെ മൊബൈൽ നിരീക്ഷണത്തിനായതിനാൽ ടെലഗ്രാം നമ്പർ ആവശ്യപ്പെട്ടു. ടെലിഗ്രാം വഴി തുടർച്ചയായി വിവാഹ വാഗ്ദാനം നൽകി. വിവാഹക്കാര്യം കുടുംബത്തെയും അറിയിച്ചു. കുടുംബം ആദ്യം എതിർത്തു എങ്കിലും യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനായതിന് പിന്നാലെ കുടുംബം സമ്മതിച്ചു. തുടർന്ന് ബന്ധുകളുമായി വീട്ടിൽ എത്താമെന്ന് അറിയിച്ചു.
അവധിക്ക് നാട്ടിൽ വരുന്നതിനിടെ തനിയെ കാണണം എന്ന ആവശ്യപ്രകാരം സുഹൃത്തിന്റെ കാറിൽ രാഹുൽ എത്തി. ഫെനി നൈനാൻ എന്നയാൾ ഓടിച്ച കാറിലാണ് രാഹുൽ എത്തിയത്. ഒറ്റപ്പെട്ട സ്ഥലത്തെ ഹോംസ്റ്റേയിൽ എത്തിച്ചു. ബലംപ്രയോഗിച്ച് ശാരീരികബന്ധത്തിന് വിധേയയാക്കി എന്നാണ് യുവതിയുടെയും ആരോപണം. യുവതി ഇതുവരെയും രേഖാമൂലം പരാതി നൽകിയിട്ടില്ല. എ.ഐ.സി.സിക്കും രാഹുൽ ഗാന്ധിക്കും യുവതി പരാതി നൽകിയിട്ടുണ്ട്.
advertisement
വിവാഹവാഗ്ദാനം നൽകുകയും, ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വിളിച്ചുവരുത്തുകയും, ഗർഭിണിയാവണം എന്ന് സ്ത്രീകളോട് ആവശ്യപ്പെടുന്നതും രാഹുലിന്റെ പതിവ് പല്ലവിയെന്നാണ് ഇതുവരെ ലഭ്യമായ വിവരം. വിവാഹം കഴിക്കണം എന്നാവശ്യപ്പെട്ടാൽ, ഭാര്യയും കുഞ്ഞുമുണ്ടായാൽ രാഷ്ട്രീയഭാവിയെ ബാധിക്കും, താനിപ്പോൾ നിർണായക ഘട്ടത്തിലാണ് എന്നെല്ലാമാകും രാഹുൽ മാങ്കൂട്ടത്തിലിന്റെ ഒഴിഞ്ഞുമാറൽ ന്യായീകരണം.
കോൺഗ്രസ് പാർട്ടിയുടെ കേന്ദ്ര നേതൃത്വത്തിന് പരാതി ലഭിച്ചിട്ടും അക്കാര്യം പോലീസിനെ അറിയിക്കാതെ രാഹുലിനെ വെള്ളപൂശാൻ ശ്രമിച്ചു എന്ന ആക്ഷപത്തിനു ഇടയാക്കിയിരിക്കുകയാണ് ഈ കേസ്.
നിലവിലെ കേസിലെ പരാതിക്കാരി നൽകിയ കേസിൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ അടുത്ത ദിവസം പരിഗണിക്കും. എം.എൽ.എ. ഒളിവിലാണ്. സംസ്ഥാനത്തിന് പുറത്തു കടന്നു എന്ന സൂചന പിന്തുടർന്ന് അന്വേഷണ സംഘം എത്തിയെങ്കിലും, അവിടെയൊന്നും മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും വരെ കാത്തുനിൽക്കാതെ രാഹുലിനെ കസ്റ്റഡിയിൽ എടുക്കാനാണ് പോലീസ് തലപ്പത്തു നിന്നുള്ള നിർദേശം.
Summary: Palakkad MLA Rahul Mamkoottathil has been accused by a young woman. The complaint is from a 23-year-old woman from Bengaluru. She was brutally exploited and mentally tortured by promising marriage. The incident that led to the complaint was filed in December 2023. The Crime Branch recorded a statement from this girl. The young woman also alleges that she was taken to a homestay in an isolated place and subjected to physical intercourse by force. The young woman has not yet filed a written complaint
