കോൺഗ്രസ് ദേശീയ നേതൃത്വം നടപ്പാക്കിയ ഒരു പാക്കേജിൻ്റെ അടിസ്ഥാനത്തിലാണ് താൻ മുന്നണി ചെയർമാനായത്. ആ പാക്കേജ് നടപ്പിലായി. കൺവീനർ സ്ഥാനമുയായി ബദ്ധപ്പെട്ടുണ്ടായ ചർച്ചകൾ വേദനിപ്പിച്ചെന്നും സ്ഥാനമാനങ്ങളല്ല തന്നെ വളർത്തിയതെന്നും അദ്ദേഹം പറഞ്ഞു. കൺവീനറായിരുന്നപ്പോൾ താൻ എടുത്ത തീരുമാനങ്ങൾ പാർട്ടിയ്ക്ക് ഗുണകരമായി. ഉമ്മൻ ചാണ്ടി തന്നോട് രാജി ആവശ്യപ്പെട്ടിട്ടില്ല. ആവശ്യപ്പെട്ടിരുന്നെങ്കിൽ നേരത്തെ രാജിവെച്ചേനെ. തനിക്കെതിരായ വാർത്ത ഏതെങ്കിലും ഉറവിടത്തിൽ നിന്നായിരിക്കും വന്നതെന്നും അദ്ദേഹം പറഞ്ഞു.
advertisement
പാർലമെന്റ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ ബെന്നി ബഹനാൻ കൺവീനർ സ്ഥാനം ഒഴിയണമെന്ന ആവശ്യ കോൺഗ്രസിൽ ഉയർന്ന് വന്നിരുന്നു. ബന്നി ബഹനാൻ പാർലമെന്റ് അംഗമായി വിജയിച്ചതിനാൽ കൺവീനർ സ്ഥാനത്ത് എം.എം ഹസൻ വരട്ടേയെന്ന നിർദ്ദേശം എ ഗ്രൂപ്പ് നേതാക്കളാണ് മുന്നോട്ടു വച്ചത്. ഇതനിടെ ബെന്നി ബഹനാൻ ഐ ഗ്രൂപ്പുമായി അടുക്കുന്നെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചു. ഇതിനു പിന്നാലെയാണ് മാധ്യമങ്ങൾക്ക് മുന്നിൽ ബെന്നി ബഹനാൻ രാജി പ്രഖ്യാപിച്ചത്.