'ബെന്നി ബെഹനാന്‍ സമുദായത്തെ ഒറ്റി, കേരളത്തില്‍ കോ-ലീ-ബി സഖ്യം'; വിമര്‍ശിച്ച് കാന്തപുരം മുഖപത്രം

Last Updated:

മതഗ്രന്ഥം കൊണ്ടുവന്നതിന്റെ പേരില്‍ മന്ത്രി കെ ടി ജലീലിനെതിരെയുള്ള പടപ്പുറപ്പാട് ആപത്കരമാണെന്നും ജലീല്‍ വിവാദം സമുദയത്തിനെതിരായി മാറിയിരിക്കയാണെന്നും ലേഖനം പറയുന്നു

കോഴിക്കോട്: കെ.ടി ജലീലിനെ പിന്തുണച്ചും യു.ഡി.എഫ് പ്രക്ഷോഭത്തെ ആക്രമിച്ചും സുന്നി എ.പി വിഭാഗം മുഖപത്രമായ സിറാജ്. സംഘടനയുടെ വക്താവും കോളമിസ്റ്റുമായ ഒ.എം തരുവണയുടെയതാണ് ലേഖനം. മതഗ്രന്ഥം കൊണ്ടുവന്നതിന്റെ പേരില്‍ മന്ത്രി കെ ടി ജലീലിനെതിരെയുള്ള പടപ്പുറപ്പാട് ആപത്കരമാണെന്നും ജലീല്‍ വിവാദം സമുദയത്തിനെതിരായി മാറിയിരിക്കയാണെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു. രാഷ്ട്രീയ ലാഭത്തിന് വേണ്ടി യു.ഡി.എഫ് തീ കൊണ്ട് കളിക്കുകയാണ്. യു.എ.ഇ കോണ്‍സുലേറ്റ് വഴി ചാരിറ്റി സാധനങ്ങള്‍ വരുന്നത് ഇതാദ്യമല്ല.
ജലീലിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയത് സമുദായത്തെ ഒറ്റുകൊടുക്കുന്ന തരത്തിലുള്ളതാണ്. ആര്‍.എസ്.എസിന്റെ മുസ്ലിം വിരുദ്ധ രാഷട്രീയത്തിന് ഒരു കൈ സഹായമാണിതെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു.
കേരളത്തില്‍ കോ- ലീ - ബി സഖ്യം മറയില്ലാതെ വന്നിരിക്കുകയാണെന്നും യു.ഡി.എഫിന് ഭരണത്തുടര്‍ച്ചയുണ്ടാകുമോയെന്ന ഭയമാണ് പ്രതിപക്ഷ പ്രക്ഷോഭത്തിന് കാരണമെന്നും ലേഖനം പറയുന്നു. 116 കോടിയുടെ സ്വര്‍ണ്ണം തട്ടിയ നേതാവിന്റെ പാര്‍ട്ടിയും സമരത്തിലുണ്ടെന്ന പരിഹാസവും യൂത്ത് ലീഗിനെതിരെ ഉയര്‍ത്തുന്നുണ്ട്.
advertisement
You may also like:റംസിയുടെ ആത്മഹത്യ: മുൻകൂർ ജാമ്യാപേക്ഷയുമായി സീരിയൽ നടി ലക്ഷ്മി പ്രമോദ് [NEWS]KT Jaleel | കെ.ടി ജലീലിന്‍റെ മൊഴി തൃപതികരം; മന്ത്രിക്ക് സ്വർണക്കടത്ത് കേസിൽ ബന്ധമില്ലെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് [NEWS] തിരുവനന്തപുരത്ത് വീടിനുള്ളില്‍ അച്ഛനും അമ്മയും മകളും പൊള്ളലേറ്റ് മരിച്ച നിലയിൽ [NEWS]
ഇന്നലെ കാന്തപുരം സമസ്ത യുവജന സംഘടനയായ എസ്.വൈ.എസും ജലീലിനെ പ്രതിരോധിച്ച് രംഗത്തെത്തിയിരുന്നു. ജലീലിനെതിരെയുള്ള നീക്കം വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കുന്ന തരത്തിലേക്ക് നീങ്ങുകയാണെന്നും ഇതിനെ സഹായിക്കുന്ന തരത്തിലാണ് ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭമെന്നും എസ്.വൈ.എസ് വ്യക്തമാക്കിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ബെന്നി ബെഹനാന്‍ സമുദായത്തെ ഒറ്റി, കേരളത്തില്‍ കോ-ലീ-ബി സഖ്യം'; വിമര്‍ശിച്ച് കാന്തപുരം മുഖപത്രം
Next Article
advertisement
Love Horoscope October 7| ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കണം; പ്രണയത്തിന് അനുകൂലമായ സമയമാണ്: ഇന്നത്തെ പ്രണയഫലം
ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കണം; പ്രണയത്തിന് അനുകൂലമായ സമയമാണ്: ഇന്നത്തെ പ്രണയഫലം
  • ഇന്നത്തെ ദിവസം വൈകാരിക ബന്ധങ്ങളും അർത്ഥവത്തായ ആശയവിനിമയവും നിറഞ്ഞതായിരിക്കും.

  • മിഥുനം, തുലാം, വൃശ്ചികം രാശിയിൽ ജനിച്ചവർക്ക് ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കണം.

  • ധനു രാശിക്കാർക്ക് ഇത് പ്രണയത്തിന് അനുകൂലമായ സമയമാണ്, പ്രണയത്തിൽ പുരോഗതി കണ്ടെത്താനാകും.

View All
advertisement