മുൻപ് ബിവറേജ് ഔട്ട്‍ലെറ്റ് ഒരു പ്രമുഖ പാർട്ടിയുടെ പ്രാദേശിക നേതാവിന്റെ ഭൂമിയിലായിരുന്നു. ഇവിടെ രണ്ടര വർഷത്തെ കരാർ നിലനിൽക്കുന്നുണ്ടെന്ന് ആരോപിച്ചാണ് ആ പാർട്ടിയുടെ പ്രവർത്തകരുടെ നേതൃത്വത്തിൽ പുതിയ ഔട്ട്‍ലെറ്റ് ബലമായി അടപ്പിച്ചത്.
Also Read- ആരോഗ്യവകുപ്പ് ജീവനക്കാരനായ യുവാവിന്റെ വൃഷണം ശസ്ത്രക്രിയയിലെ പിഴവിനാൽ നഷ്ടപ്പെട്ടതായി പരാതി
അട്ടപ്പള്ളത്തെ ബിവറേജ് ഔട്ട്‍ലെറ്റിലെ പ്രവർത്തനം ബെവ്കോ വെള്ളിയാഴ്ച അവസാനിപ്പിച്ചിരുന്നു. തുടർന്നാണ് ശനിയാഴ്ച ചെളിമട ഔട്ട്‍ലെറ്റ് പ്രവർത്തനം ആരംഭിച്ചത്. അട്ടപ്പള്ളത്തെ ഔട്ട്‍ലെറ്റിലെത്തിയ എക്സൈസ് ഉദ്യോഗസ്ഥർ കണക്കെടുത്ത് സീൽ ചെയ്തു. ഇതോടെ പാർട്ടി പ്രവർത്തകർ സംഘടിച്ച് ചെളിമടയില്‍ എത്തുകയും ഔട്ട്‍ലെറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തുകയും ചെയ്തു. ഔട്ട്‍ലെറ്റിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തിയ ബലമായി ഔട്ട്‍ലെറ്റ് അടപ്പിക്കുകയായിരുന്നുവെന്ന് നാട്ടുകാരിൽ ഒരുവിഭാഗം ആരോപിച്ചു.
advertisement
ചെളിമടയിലെ കെട്ടിടത്തിലേക്ക് ബിവറേജ് ഔട്ട്‍ലെറ്റിന്‍റെ ലൈസൻസ് മാറ്റി കച്ചവടം നടന്ന് ബില്ല് അടിച്ചതിനാൽ ഇനി അട്ടപ്പള്ളത്തേക്ക് തിരികെ മാറ്റുന്നത് നിയമപരമായി എളുപ്പമല്ല.
Also Read- കോഴിക്കോട് സ്കൂട്ടറിൽ ബസിടിച്ചുകയറി ദമ്പതിമാർ മരിച്ചു
ചെളിമടയിലെ ഔട്ട്‍ലെറ്റില്‍ നിന്ന് കൂടുതൽ വരുമാനം ലഭിക്കുമെന്നും വിനോദ സഞ്ചാരികള്‍ അടക്കമുള്ളവർക്ക് എളുപ്പത്തിൽ മദ്യം ലഭ്യമാക്കാൻ കഴിയുമെന്നുമുള്ള കണക്കുകൂട്ടലിലാണ് അട്ടപ്പള്ളത്ത് നിന്ന് ഔട്ട്‍ലെറ്റ് മാറ്റിയതെന്ന് കോർപറേഷൻ അധികൃതർ വ്യക്തമാക്കി.
കുമളിയിൽ ബിവറേജ് ഔട്ട്‍ലെറ്റ് പ്രവർത്തിക്കാതിരിക്കുന്നതിലൂടെ ബെവറേജസ് കോർപറേഷന് വലിയ സാമ്പത്തിക നഷ്ടമാണുണ്ടാകുന്നത്. ഇനി ഇവിടെയുള്ളവർ മദ്യം വാങ്ങണമെങ്കിൽ 30 കി.മീ. അകലെ കട്ടപ്പനയിലോ 40 കി. മീ. അകലെ പീരുമേടോ അല്ലെങ്കിൽ തൊട്ടടുത്ത് അതിർത്തി കടന്ന് തമിഴ് നാട്ടിലെ ടാസ്മാക്കിലോ എത്തണം.