ആചാര സംരക്ഷണ സമിതി കണ്‍വീനര്‍ പൊലീസ് കസ്റ്റഡിയില്‍
ഇതിനിടെ, സന്നിധാനത്ത് പൊലീസ് ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചു. സന്നിധാനത്തെ അപ്പം, അരവണ കൗണ്ടറുകള്‍ക്കും കടകൾക്കും ഏർപ്പെടുത്തിയ നിയന്ത്രണമാണ് വിവാദമായത്. രാത്രി നട അടച്ചു കഴിഞ്ഞാൽ എല്ലാ കടകളും അടയ്ക്കണം. വൈകുന്നേരങ്ങളില്‍ മുറികള്‍ വാടകയ്ക്ക് കൊടുക്കരുത്. അപ്പം-അരവണ കൗണ്ടറുകൾ രാത്രി പത്തിനും അന്നദാന കൗണ്ടര്‍ 11നും അടയ്ക്കണം. ഇങ്ങനെ നീണ്ടു പൊലീസിന്റെ നിയന്ത്രണങ്ങൾ. എന്നാൽ ഇതിൽ പലതും നടപ്പാക്കാൻ പറ്റില്ലെന്ന് ദേവസ്വം ബോർഡ് നിലപാടെടുത്തതോടെ പൊലീസ് അയഞ്ഞു.
advertisement
'തൃപ്തിക്ക് വാഹനം നൽകാമെന്ന് മുഖ്യമന്ത്രിയെയും ഡിജിപിയെയും അറിയിച്ചു; പിന്നെ സംഭവിച്ചത് ഇതാണ്'
രാത്രി പത്തുമണിക്ക് കടയടക്കണം എന്ന നിലയിൽ പൊലീസ് നിർദേശം നൽകിയിട്ടില്ലെന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. അതേസമയം മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി പൊലീസിന് ഡ്രസ്‌കോഡ് നിര്‍ബന്ധമാക്കി. സോപാനത്തിലും പതിനെട്ടാംപടിയിലിലും ഒഴികെ മറ്റെല്ലായിടത്തും തൊപ്പിയും ഷൂസും ഷർട്ട് ഇൻസേർട്ടും നിർബന്ധമാക്കി. എല്ലാ സുരക്ഷ ഉദ്യോഗസ്ഥരും ലാത്തി, ഷീല്‍ഡ്, ഹെല്‍മെറ്റ് എന്നിവ കരുതണം. പൊലീസിന്റെ പാസ് ഇല്ലാതെ വരുന്ന വാഹനങ്ങള്‍ നിലയ്ക്കലില്‍ കര്‍ശന പരിശോധനയ്ക്കു വിധേയമാക്കും.