ആചാര സംരക്ഷണ സമിതി കണ്‍വീനര്‍ പൊലീസ് കസ്റ്റഡിയില്‍
Last Updated:
പമ്പ: ശബരിമല ആചാര സംരക്ഷണ സമിതി കണ്‍വീനറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സമിതി കണ്‍വീനര്‍ പൃഥ്വിപാലിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് ഇയാളെ കസ്റ്റഡിലെടുത്തതെന്ന് കോട്ടയം എസ്.പി ഹരിശങ്കര്‍ വ്യക്തമാക്കി.
പമ്പയില്‍ വച്ചാണ് പൃഥ്വിപാലിനെ കസ്റ്റഡിയിലെടുത്തത്. പമ്പയില്‍ സന്നിധാനത്തേക്ക് പോകാന്‍ എത്തുന്നതിനിടെ ഇയാളെ പൊലീസ് തടയുകയായിരുന്നു. തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 16, 2018 8:46 PM IST