TRENDING:

ബിഗ് ബോസ് മത്സരാർത്ഥി ഡോ. റോബിൻ രാധാകൃഷ്ണൻ ബിജെപിയിൽ

Last Updated:

സംസ്ഥാനാധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നും റോബിൻ അംഗത്വം സ്വീകരിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറും ബിഗ് ബോസ് മുൻ മത്സരാർത്ഥിയുമായ ഡോ. റോബിൻ രാധാകൃഷ്ണൻ (Dr. Robin Radhakrishnan) ബി.ജെ.പിയിൽ ചേർന്നു. സംസ്ഥാനാധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നും റോബിൻ അംഗത്വം സ്വീകരിച്ചു.
ഡോ. റോബിൻ രാധാകൃഷ്ണൻ ബിജെപിയിൽ
ഡോ. റോബിൻ രാധാകൃഷ്ണൻ ബിജെപിയിൽ
advertisement

ഉദ്‌ഘാടന ചടങ്ങുകളിലും പൊതുപരിപാടികളിലും റോബിൻ സ്ഥിര സാന്നിധ്യമാണ്. 2023ൽ റോബിൻ രാധാകൃഷ്ണൻ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് സൂചന നൽകിയിരുന്നു. വിവാഹം കഴിഞ്ഞ ശേഷമാകും രാഷ്ട്രീയ പ്രവേശമെന്നായിരുന്നു അന്ന് നൽകിയ സൂചന. രണ്ടര വർഷം കഴിഞ്ഞാൽ രംഗപ്രവേശത്തിനുള്ള സാധ്യത നൽകിയാണ് അന്ന് റോബിൻ സംസാരിച്ചത്.

ബി.ജെ.പിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയായി തിരുവനന്തപുരം മണ്ഡലത്തിൽ നിന്നും റോബിൻ മത്സരിച്ചേക്കും എന്നും അക്കാലത്ത് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായി. ക്രിക്കറ്റ് താരം ശ്രീശാന്ത് ഉൾപ്പെടെ ബി.ജെ.പിക്കായി ജനവിധി തേടിയ സ്റ്റാർ മണ്ഡലമാണ് തിരുവനന്തപുരം.

advertisement

തന്നെ ഇത്രയും വളർത്തിയ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കണം എന്ന ആഗ്രഹമാണ് രാഷ്ട്രീയപ്രവേശനം കൊണ്ട് ലക്ഷ്യമിടുന്നത് എന്ന് മൂന്നു വർഷം മുൻപ് പങ്കെടുത്ത ഒരു പൊതുപരിപാടിയിൽ സംസാരിക്കവേ റോബിൻ പറഞ്ഞിരുന്നു. തൊട്ടടുത്ത ലക്‌ഷ്യം സിനിമയാണെന്നും റോബിൻ സൂചിപ്പിച്ചിരുന്നു. ഫാഷൻ ഡിസൈനറായ ആരതി പൊടിയാണ് റോബിൻ രാധാകൃഷ്ണന്റെ ഭാര്യ.

വരാൻ പോകുന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ റോബിൻ മത്സരിക്കുമോ എന്ന ചോദ്യവും പ്രസക്തമാവുന്നു. മുൻപ് കേട്ട അഭ്യൂഹങ്ങൾ സത്യമെങ്കിൽ, തിരുവനന്തപുരത്തിന് നിന്നാകുമോ സ്ഥാനാർത്ഥിത്വം എന്ന കാര്യവും കണ്ടറിയേണ്ടിയിരിക്കുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Social media influencer and former Bigg Boss contestant Dr. Robin Radhakrishnan has joined the BJP. Robin accepted the membership from state president Rajeev Chandrasekhar. Robin is a regular presence at inauguration ceremonies and public events. In 2023, Robin Radhakrishnan had hinted about entering politics. The hint given at that time was that he would enter politics after marriage. Robin spoke at that time giving the possibility of entering the scene after two and a half years

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബിഗ് ബോസ് മത്സരാർത്ഥി ഡോ. റോബിൻ രാധാകൃഷ്ണൻ ബിജെപിയിൽ
Open in App
Home
Video
Impact Shorts
Web Stories