ഉമ്മൻചാണ്ടിയുടെ മരണവാർത്ത അറിഞ്ഞ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം കണ്ട ഏറ്റവും വലിയ ജനകീയ നായകരിൽ ഒരാളായിരുന്നു ഉമ്മൻചാണ്ടി. സഹായം തേടി വരുന്ന ആരെയും അദ്ദേഹം നിരാശരാക്കിയിട്ടില്ല.
Also Read- പൊതു ജീവിതത്തിൽ ഒരേ കാലത്ത് സഞ്ചരിച്ച നേതാവ്; ഉമ്മൻചാണ്ടിയുടെ വിടപറയൽ അതീവ ദുഃഖകരം: പിണറായി വിജയൻ
ഉമ്മൻചാണ്ടിയും ഭാര്യ മറിയാമ്മയും ഇല്ലായിരുന്നെങ്കിൽ തനിക്കൊരു കുടുംബജീവിതം ഉണ്ടാകില്ലായിരുന്നു. എന്റെ ഭാര്യ എല്‍സിയെ എനിക്കായി കണ്ടെത്തിയത് ഉമ്മന്‍ചാണ്ടിയുടെ ഭാര്യയാണ്. പൊതുജീവിതത്തില്‍ തനിക്കുണ്ടായ ഏറ്റവും വലിയ നഷ്ടവും തന്റെ കുടുംബത്തിനുണ്ടായ നഷ്ടവുമാണ് അദ്ദേഹത്തിന്റെ വിയോഗം.
advertisement
Also Read- പുതുപ്പള്ളി മുതൽ പുതുപ്പള്ളി വരെ; ഉമ്മൻ ചാണ്ടിയുടെ ജീവിതവഴിയിലൂടെ
സംസ്ഥാനത്തിന്റെ വികസനത്തിന് ഏറ്റവുമധികം സംഭാവന ചെയ്ത നേതാവായിരുന്നു. കേരളത്തില്‍ കെ എസ് യുവിനെയും കോണ്‍ഗ്രസിനെയും യുഡിഎഫിനെയും യൂത്ത് കോണ്‍ഗ്രസിനെയും ശക്തിപ്പെടുത്തി. വിദ്യാര്‍ത്ഥി രാഷ്ട്രീയ ജീവിതം മുതല്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. എല്ലാം തുറന്നുപറയുന്ന സുഹൃത്ത്.
തമ്മില്‍ ഒരു രഹസ്യങ്ങളുമുണ്ടായിരുന്നില്ല. ഹൃദയം തുറന്ന് സംസാരിച്ച സുഹൃത്താണ്. അടുത്ത നാളുകളിലൊക്കെ അദ്ദേഹത്തെ കാണുമ്പോള്‍ വേദനയായിരുന്നു. വ്യക്തിജീവിതത്തില്‍ തനിക്കുണ്ടായ ഏറ്റവും വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും വികാരാധീനനായി എകെ ആന്റണി പറഞ്ഞു.
veteran congress leader and former Kerala chief minister Oommen chandy (79) passes away on July 18 2023. Former Defence Minister and former Kerala Chief Minister AK Antony on his close relationship with the departed leader.