പൂജ എന്നാണ് സ്ത്രീയുടെ ചിത്രത്തിന് താഴെ എഴുതിയിരിക്കുന്നത്. റോബിൻഹുഡ് എന്നറിയപ്പെടുന്ന ഇർഫാന്റെ കാമുകിയാണിതെന്നാണ് ഡൽഹി പൊലീസ് നൽകുന്ന വിവരം.
ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിലെ മോഷണം ; കവർച്ച നടത്തിയത് ബിഹാറിലെ 'റോബിൻ ഹുഡ്'; യഥാർത്ഥ പേര് ഇർഫാൻ
പബ്ബുകളിലും ആഢംബര ഹോട്ടലുകളിലും നിത്യസന്ദർശകനായ ഇർഫാന് നിരവധി കാമുകിമാരുണ്ടെന്നാണ് വിവരം. ഭോജ്പുരി നടി ഉൾപ്പെടെയുള്ളവർ ഇക്കൂട്ടത്തിൽപ്പെടും. ഇവരോടൊപ്പം ലക്ഷങ്ങൾ മുടക്കിയാണ് ഇർഫാന്റെ ജീവിതമെന്നും ഡൽഹി പൊലീസ് വ്യക്തമാക്കുന്നു.
advertisement
മോഷ്ടിച്ച പണത്തിൽ ഒരു വിഹിതം കൊണ്ട് സമൂഹ വിവാഹവും മെഡിക്കൽ ക്യാമ്പുകളും നടത്തുന്ന ഇർഫാന് നാട്ടിൽ വലിയ ആരാധകരുണ്ട്. പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കത്തിലാണ് കേരള പൊലീസ്.
കഴിഞ്ഞ ആഴ്ചയാണ് ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിൽ നിന്ന് മൂന്ന് ലക്ഷം രൂപയുടെ സ്വർണവും രണ്ടര ലക്ഷം രൂപയുടെ വജ്രവും 60,000 രൂപയും മോഷണം പോയത്. സി സി ടി വി ദൃശ്യങ്ങളിൽ പ്രതിയുടെ മുഖം പതിഞ്ഞെങ്കിലും ഒരു സൂചനയും പൊലീസിന് ലഭിച്ചിരുന്നില്ല. മറ്റ് സംസ്ഥാനങ്ങളിലെ പൊലീസുമായി ചേർന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് ആന്ധ്രാപ്രദേശ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.