ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിലെ മോഷണം ; കവർച്ച നടത്തിയത് ബിഹാറിലെ 'റോബിൻ ഹുഡ്'; യഥാർത്ഥ പേര് ഇർഫാൻ

Last Updated:

രണ്ട് ദിവസം മുമ്പ് മോഷണം നടത്തിയ പ്രതിയുടെ സി സി ടി വി ദൃശ്യങ്ങൾ പൊലീസ് പുറത്തു വിട്ടിരുന്നു.

തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിൽ മോഷണം
നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞു. ബിഹാറിലെ 'റോബിൻഹുഡ്' എന്ന് അറിയപ്പെടുന്നയാളാണ് പിടിയിലായത്. അതേസമയം, ഇയാളുടെ യഥാർത്ഥ പേര് 'ഇർഫാൻ' എന്നാണെന്ന് പൊലീസ് വെളിപ്പെടുത്തി. ആന്ധ്രാ പൊലീസ് ആണ് പ്രതിയെ തിരിച്ചറിഞ്ഞത്.
അഞ്ചുദിവസം മുമ്പ് പുലർച്ചെയാണ് ഭീമ ജ്വല്ലറി ഉടമയുടെ കവടിയാറിലെ വീട്ടിൽ മോഷണം നടന്നത്. മൂന്നു ലക്ഷം രൂപയുടെ സ്വർണവും രണ്ടര ലക്ഷം രൂപയുടെ വജ്രവും മോഷണം പോയി. ഇത് കൂടാതെ 60000 രൂപയും മോഷണം പോയി. വൻ സുരക്ഷാ സന്നാഹങ്ങൾ മറി കടന്നായിരുന്നു മോഷണമെന്നത് അന്വേഷണ സംഘത്തെയും ആശയക്കുഴപ്പത്തിൽ ആക്കിയിരുന്നു.
advertisement
അതേസമയം, രണ്ട് ദിവസം മുമ്പ് മോഷണം നടത്തിയ പ്രതിയുടെ സി സി ടി വി ദൃശ്യങ്ങൾ പൊലീസ് പുറത്തു വിട്ടിരുന്നു. വലതു കൈയിൽ ടാറ്റൂ പതിച്ച മോഷ്ടാവിന്റെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. പ്രതിയെ കുറിച്ചറിയാവുന്നവർ മ്യൂസിയം പൊലീസിന് വിവരം കൈമാറണമെന്ന് നിർദ്ദേശിച്ചിരുന്നു.
advertisement
ഭീമ ജ്വല്ലറി ഉടമയായ ഡോ ബി ഗോവിന്ദന്റെ കവടിയാറിലുള്ള വീട്ടിൽ ആയിരുന്നു മോഷണം. കവടിയാർ അതീവസുരക്ഷയുള്ള മേഖലയാണ്. ഇവിടെയാണ് മോഷണം നടന്നത്. കാവൽ വളർത്തു നായ്ക്കളുള്ള വീട്ടിലാണ് മോഷണം നടന്നത്. പുലർച്ചെ ഒന്നരയ്ക്കും മൂന്നിനും ഇടയിൽ ആയിരുന്നു സംഭവം.
ബംഗളൂരുവിലേക്ക് പോകാൻ മകൾ തയ്യാറാക്കി വെച്ചിരുന്ന ബാഗിൽ സൂക്ഷിച്ചിരുന്ന ഡയമണ്ട് ആഭരണങ്ങളും അറുപതിനായിരം രൂപയുമാണ് മോഷണം പോയത്. സി സി ടി വി ദൃശ്യങ്ങളിൽ വീടിനു പിറകിലുള്ള കോറിഡോർ വഴിയാണ് കള്ളൻ അകത്ത് കയറിയതെന്ന് വ്യക്തമായിരുന്നു. തുറക്കാൻ കഴിയുമായിരുന്നു ജനൽ പാളിയിലൂടെ കള്ളൻ അകത്തു കയറുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിലെ മോഷണം ; കവർച്ച നടത്തിയത് ബിഹാറിലെ 'റോബിൻ ഹുഡ്'; യഥാർത്ഥ പേര് ഇർഫാൻ
Next Article
advertisement
Kerala Local Body Elections 2025|വടക്ക് കൊട്ടിക്കലാശത്തിന്റെ ആവേശം; തെക്ക് വിധിയെഴുത്തിന്റെ പിരിമുറക്കം
Kerala Local Body Elections 2025|വടക്ക് കൊട്ടിക്കലാശത്തിന്റെ ആവേശം; തെക്ക് വിധിയെഴുത്തിന്റെ പിരിമുറക്കം
  • തെക്കൻ കേരളം വിധിയെഴുതി, വടക്കൻ കേരളം കൊട്ടിക്കലാശത്തിന്റെ ആവേശത്തിൽ.

  • വടക്കൻ കേരളത്തിൽ 64.84% പോളിങ്, എറണാകുളത്ത് 68.54% പോളിങ് രേഖപ്പെടുത്തി.

  • മൂന്നു സ്ഥാനാർത്ഥികളുടെ മരണം മൂലം മൂന്ന് ഇടങ്ങളിൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചു.

View All
advertisement