കഴിഞ്ഞ ഏഴു മാസമായി യൂണിയനുകള്‍ നല്‍കിയ നിര്‍ദേശങ്ങളാണ് താൻ കെഎസ്ആര്‍ടിസിയില്‍ നടപ്പാക്കിയത്. ഒരുവിഭാഗം ജീവനക്കാര്‍ക്ക് കെഎസ്ആർടിസിയിലെ ജോലി ഒരു നേരംപോക്ക് മാത്രമാണ്. കഴിവില്ലാത്ത ഒരുവിഭാഗം ഉയര്‍ന്ന ഉദ്യോഗസ്ഥരാണ് പ്രശ്‌നം. കെഎസ്ആര്‍ടിസി നന്നാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും എംഡി വ്യക്തമാക്കി.
കെഎസ്ആര്‍ടിസി ആഭ്യന്തര വിജിലന്‍സ് കാര്യക്ഷമമാകണം. ഡീസല്‍ മോഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ശരിയാണ്. മിക്ക ബസ്സുകളിലും ഓഡോമീറ്റര്‍ പ്രവര്‍ത്തിക്കുന്നില്ല. ചില ഡ്രൈവര്‍മാര്‍ എസിയിട്ട് ബസില്‍ കിടന്നുറങ്ങുന്നതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൃത്യമായ ഒരു സംവിധാനമില്ലാത്തതാണ് കെഎസ്ആര്‍ടിസിയുടെ പ്രശ്‌നമെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.
advertisement
Also Read 'വലിയ ശമ്പളം പറ്റുന്നവർ ഇഞ്ചിയും കാപ്പിയും കൃഷിചെയ്യുന്നു'; ജീവനക്കാർക്കെതിരെ കെ.എസ്.ആർ.ടി.സി എം.ഡി
യൂണിയനുകളുടെ പ്രതിഷേധം ഉയര്‍ന്നത് തെറ്റിദ്ധാരണ മൂലമാണ്. തുറന്നു പറയേണ്ട കാര്യമുള്ളതിനാലാണ് വാര്‍ത്താസമ്മേളനം നടത്തിയത്. കെഎസ്ആര്‍ടിസിയെ സംബന്ധിച്ച കാര്യങ്ങള്‍ പറയേണ്ടത് എംഡിയായ താന്‍ തന്നെയാണെന്നും ബിജു പ്രഭാകര്‍ വ്യക്തമാക്കി.