TRENDING:

സിപിഎം പുറത്താക്കിയ കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പ്രകടനം നടത്തിയയാളുടെ ബൈക്ക് കത്തിച്ച നിലയിൽ‌

Last Updated:

സിപിഎമ്മിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതിനു പിന്നാലെ വി കുഞ്ഞിക്കൃഷ്ണന് ഇന്നലെ പയ്യന്നൂരിൽ സ്വീകരണം നൽകിയിരുന്നു. പിന്നീട് കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് നടന്ന പ്രകടനത്തിൽ മുദ്രാവാക്യം വിളിച്ചത് പ്രസന്നനായിരുന്നു

advertisement
കണ്ണൂർ: രക്തസാക്ഷി ഫണ്ടിൽ ക്രമക്കേട് പരസ്യമായി ആരോപിച്ചതിനെ തുടർന്ന് സിപിഎം പുറത്താക്കിയ വി കുഞ്ഞിക്കൃഷ്ണനെ അനുകൂലിച്ചയാളുടെ ബൈക്ക് കത്തിച്ചു. പയ്യന്നൂർ വെള്ളൂർ സ്വദേശിയായ പ്രസന്നന്റെ വീട്ടിൽ സൂക്ഷിച്ച ബൈക്കാണ് അഗ്നിക്കിരയാക്കിയത്. വീടിന്റെ മുറ്റത്തുനിന്നും കുറച്ചു ദൂരത്തേക്ക് മാറ്റി നിർത്തിയാണ് അക്രമികൾ ബൈക്ക് കത്തിച്ചത്.
ബൈക്ക് കത്തിച്ച നിലയിൽ
ബൈക്ക് കത്തിച്ച നിലയിൽ
advertisement

ഇതും വായിക്കുക: 'പാര്‍ട്ടി ഫണ്ട് മുക്കിയവര്‍ക്ക് മാപ്പില്ല, മധുസൂദനന് മാപ്പില്ല'; വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പ്രകടനം

സിപിഎമ്മിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതിനു പിന്നാലെ വി കുഞ്ഞിക്കൃഷ്ണന് ഇന്നലെ പയ്യന്നൂരിൽ സ്വീകരണം നൽകിയിരുന്നു. പിന്നീട് കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് നടന്ന പ്രകടനത്തിൽ മുദ്രാവാക്യം വിളിച്ചത് പ്രസന്നനായിരുന്നു. ഇന്ന് പുലർച്ചെയാണ് ബൈക്ക് കത്തിയ നിലയിൽ കണ്ടെത്തിയത്. വി കുഞ്ഞികൃഷ്ണന്റെ വീടിനു മുന്നിൽ‌ പടക്കംപൊട്ടിച്ചും പ്രകോപന മുദ്രാവാക്യങ്ങൾ വിളിച്ചും സിപിഎം പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ഞികൃഷ്ണനെ അനുകൂലിച്ചും പ്രകടനം നടന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The motorcycle of a man who supported V. Kunhikrishnan—the leader expelled by the CPM for publicly alleging irregularities in a martyr’s fund—has been set on fire. The vehicle belonged to Prasannan, a resident of Vellur, Payyannur, and was kept at his residence. Assailants reportedly moved the bike a short distance away from the courtyard of the house before setting it ablaze.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സിപിഎം പുറത്താക്കിയ കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പ്രകടനം നടത്തിയയാളുടെ ബൈക്ക് കത്തിച്ച നിലയിൽ‌
Advertisement
Open in App
Home
Video
Impact Shorts
Web Stories