TRENDING:

'പിഎം ശ്രീ കരാറിനുപിന്നിൽ ഗൂഢാലോചന, മുന്നണിമര്യാദകൾ ലംഘിച്ചു'; ഡി രാജയ്ക്ക് അയച്ച കത്തിൽ ബിനോയ് വിശ്വം

Last Updated:

വിദ്യാഭ്യാസ മന്ത്രി ഏകപക്ഷീയമായി തീരുമാനമെടുത്തു. ധാരണ പത്രം ഒപ്പിട്ടതിലൂടെ എൽഡിഎഫിന്റെ കേന്ദ്രസർക്കാരിനെതിരായ പോരാട്ടം ദുർബലപ്പെട്ടുവെന്നും കത്തിൽ പറയുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: പിഎം ശ്രീയിൽ ഒപ്പിട്ടതിന് പിന്നിൽ വൻ ഗൂഢാലോചനയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാർട്ടി ജനറൽ സെക്രട്ടറി ഡി രാജയ്ക്ക് അയച്ച കത്തിലാണ് ഗുരുതര ആരോപണമുള്ളത്. ഈ തീരുമാനത്തിലൂടെ മുന്നണി മര്യാദകൾ ലംഘിച്ചെന്നും കത്തിൽ പറയുന്നു.
ബിനോയ് വിശ്വം, വി ശിവൻകുട്ടി
ബിനോയ് വിശ്വം, വി ശിവൻകുട്ടി
advertisement

ഇതും വായിക്കുക: വരും തലമുറകളെ കാവിവൽക്കരിക്കാനുള്ള നീക്കത്തിനെതിരെ സിപിഐ മന്ത്രിമാരെ പിൻവലിച്ച്, മുന്നണി വിടണമെന്ന് യൂത്ത് കോണ്‍ഗ്രസ്

വിദ്യാഭ്യാസ മന്ത്രി ഏകപക്ഷീയമായി തീരുമാനമെടുത്തു. ധാരണ പത്രം ഒപ്പിട്ടതിലൂടെ എൽഡിഎഫിന്റെ കേന്ദ്രസർക്കാരിനെതിരായ പോരാട്ടം ദുർബലപ്പെട്ടുവെന്നും കത്തിൽ പറയുന്നു. ഇടത് സർക്കാരിൽനിന്ന് ഇങ്ങനെയൊരു തീരുമാനം അപ്രതീക്ഷിതമാണ്. ഭാവി പ്രവർത്തനങ്ങളെ ഇത് ബാധിക്കുമെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

ഇതും വായിക്കുക: പിഎം ശ്രീ പദ്ധതി; എബിവിപി മന്ത്രി വി ശിവന്‍കുട്ടിയെ കണ്ട് അനുമോദനം അറിയിച്ചു

advertisement

സിപിഐയുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചുകൊണ്ടാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എന്‍ഇപി) ഭാഗമായുള്ള പിഎം ശ്രീ പദ്ധതിയില്‍ പങ്കാളിയാകാന്‍ സംസ്ഥാനസർക്കാർ തീരുമാനിച്ചത്. മന്ത്രിസഭയിലും എല്‍ഡിഎഫിലും സിപിഐ ഈ വിഷയത്തില്‍ കേരളത്തില്‍ കടുത്ത നിലപാട് അറിയിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടത്‌.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The Kerala State Secretary of the CPI, Binoy Viswam, has alleged a massive conspiracy behind the signing of the PM Shri agreement. The serious allegation is contained in a letter he sent to the Party General Secretary, D. Raja. The letter also states that this decision violated the norms of the political alliance.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പിഎം ശ്രീ കരാറിനുപിന്നിൽ ഗൂഢാലോചന, മുന്നണിമര്യാദകൾ ലംഘിച്ചു'; ഡി രാജയ്ക്ക് അയച്ച കത്തിൽ ബിനോയ് വിശ്വം
Open in App
Home
Video
Impact Shorts
Web Stories