വരും തലമുറകളെ കാവിവൽക്കരിക്കാനുള്ള നീക്കത്തിനെതിരെ സിപിഐ മന്ത്രിമാരെ പിൻവലിച്ച്, മുന്നണി വിടണമെന്ന് യൂത്ത് കോണ്‍ഗ്രസ്

Last Updated:

സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഒ.ജെ ജനീഷും വർക്കിംഗ് പ്രസിഡൻ്റ് ബിനു ചുള്ളിയിലുമാണ് ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയത്

News18
News18
പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട സർക്കാർ തീരുമാനത്തിന് എതിരെ നിൽക്കുന്ന സിപിഐ ഇടതു മുന്നണി വിട്ടു വരണമെന്ന് യൂത്ത് കോണ്‍ഗ്രസ്. സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഒ.ജെ ജനീഷും വർക്കിംഗ് പ്രസിഡൻ്റ് ബിനു ചുള്ളിയിലുമാണ് ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയത്. ഇരുവരും തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
സിപിഎം നേതൃത്വം കൊടുക്കുന്ന ആർഎസ്എസ് മുന്നണിയിൽ നിന്ന് സിപിഐ പുറത്തുവരണമെന്ന് ജനീഷ് പറയുന്നു. യുഡിഎഫ് പക്ഷത്തേക്ക് സിപിഐ തിരികെ വന്നാൽ വിട്ടു വീഴ്ചകൾ ചെയ്തായാലും യുഡിഎഫ് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഐയുടെ ആർഎസ്എസ് വിരുദ്ധ രാഷ്ട്രീയം ഉറപ്പുള്ളതെങ്കിൽ മന്ത്രിമാരെ പിൻവലിച്ച്, മുന്നണി വിട്ട് ഇറങ്ങണമെന്നും ജനീഷ് പറയുന്നു.
കേവലം മുന്നണി രാഷ്ട്രീയത്തിൻ്റെ കള്ളികളിൽ തളച്ചിടേണ്ട കാര്യമല്ലിതെന്ന് ബിനുചുള്ളിയിൽ. വരും തലമുറകളെ കാവിവൽക്കരിക്കാനുള്ള ബിജെപി-സിപിഎം രാഷ്ട്രീയ അച്ചുതണ്ടിൻ്റെ അവിശുദ്ധ നീക്കത്തിനെതിരായ ശക്തമായ രാഷ്ട്രീയ മുന്നേറ്റമാണ് ഈ വിഷയത്തിൽ കാലം ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം വിലയിരുത്തി.
advertisement
ജനീഷിന്റെ കുറിപ്പ്
ആത്മാഭിമാനം ഉയർത്തിപ്പിടിച്ച് സിപിഐ, സിപിഎം നേതൃത്വം കൊടുക്കുന്ന ആർഎസ്എസ് മുന്നണിയിൽ നിന്നും പുറത്തുവരണം. യുഡിഎഫ് പക്ഷത്തേക്ക് സിപിഐ തിരികെ വന്നാൽ വിട്ടു വീഴ്ചകൾ ചെയ്തായാലും യുഡിഎഫ് സ്വീകരിക്കണം.എഐവൈഎഫ്, എഐഎസ്എഫ് നിലപാടുകളിൽ ഉറച്ചു നിൽക്കുന്നു എങ്കിൽ സംയുക്ത സമരത്തിന് അവരെ യൂത്ത് കോൺഗ്രസ് സ്വാഗതം ചെയ്യുന്നു.
എസ്എഫ്ഐ,ഡിവൈഎഫ്ഐ നേതാക്കന്മാർ പുതപ്പിനടിയിൽ ഒളിക്കാതെ , ഗവർണർക്ക് എതിരെ നടത്തിയ സമരം പ്രഹസനം അല്ലെങ്കിൽ പിണറായിക്ക് എതിരെയും സമരം ചെയ്യണം. കരാർ ഒപ്പുവച്ചതിലൂടെ ആർഎസ്എസ് നേരിട്ട് നിയന്ത്രിക്കുന്ന സർക്കാരായി പിണറായി സർക്കാർ മാറി. സിപിഐയുടെ ആർഎസ്എസ് വിരുദ്ധ രാഷ്ട്രീയം ഉറപ്പുള്ളത് എങ്കിൽ മന്ത്രിമാരെ പിൻവലിച്ച്, മുന്നണി വിട്ട് ഇറങ്ങണം.
advertisement
ബിനു ചുള്ളിയിലിന്റെ കുറിപ്പ്
കേരളത്തിലെ സിപിഐയും അതിൻ്റെ യുവജന വിദ്യാർഥി സംഘടനകളായ എഐവൈഎഫും എഐഎസ്എഫും ഈ ബൈബിൾ വാചകത്തിൻ്റെ അർഥം ഇന്നെങ്കിലും മനസിലാക്കുമെന്ന് പ്രതീക്ഷിക്കട്ടെ. "മുന്നണി മര്യാദ " എന്ന വാക്ക് പറഞ്ഞ് എത്ര കാലമായി ഇങ്ങനെ ഈ അപമാനം ഏറ്റുവാങ്ങുന്നു പ്രിയപ്പെട്ട സിപിഐ സഖാക്കളേ.
രാഷ്ട്രീയമായി ഒരുപാട് വിയോജിപ്പുകൾ സിപിഐയോടും അതിൻ്റെ പോഷക സംഘടനകളോടും യൂത്ത് കോൺഗ്രസിനുണ്ട്. അത് നിലനിർത്തിക്കൊണ്ടു തന്നെ പറയട്ടെ. പിഎം ശ്രീ പദ്ധതിയുടെ ഭാഗമാകാനുള്ള പിണറായി സർക്കാരിൻ്റെ തീരുമാനത്തിനെതിരെ സംയുക്തമായൊരു സമരത്തിന് സിപിഐയുടെ യുവജന വിദ്യാർഥി സംഘടനകളെ യൂത്ത് കോൺഗ്രസ് സ്വാഗതം ചെയ്യുകയാണ്. AlYFൻ്റെയും AlSFൻ്റെയും നേതാക്കൾ പി എം ശ്രീ പദ്ധതിക്കെതിരെ ഉയർത്തിയ എതിർപ്പിൽ ആത്മാർഥതയുണ്ടെങ്കിൽ ഈ വിഷയത്തിൽ യൂത്ത് കോൺഗ്രസുമൊന്നിച്ച് സംയുക്ത സമരത്തിന് തയാറാകണം.
advertisement
കേവലം മുന്നണി രാഷ്ട്രീയത്തിൻ്റെ കള്ളികളിൽ തളച്ചിടേണ്ട കാര്യമല്ലിത്. വരും തലമുറകളെ കാവിവൽക്കരിക്കാനുള്ള ബിജെപി-സിപിഎം രാഷ്ട്രീയ അച്ചുതണ്ടിൻ്റെ അവിശുദ്ധ നീക്കത്തിനെതിരായ ശക്തമായ രാഷ്ട്രീയ മുന്നേറ്റമാണ് ഈ വിഷയത്തിൽ കാലം ആവശ്യപ്പെടുന്നത്. അതുകൊണ്ട് എല്ലാ മറ്റ് രാഷ്ട്രീയ വിയോജിപ്പുകളും നിലനിർത്തിക്കൊണ്ടു തന്നെ പി എം ശ്രീ കരാറിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ ഒന്നിച്ചു നീങ്ങാൻ AlYFനെയും AlSFനെയും യൂത്ത് കോൺഗ്രസ് ആത്മാർഥമായി സ്വാഗതം ചെയ്യുകയാണ്.
ENGLISH SUMMARY: CPI is urged to exit the CPM-led RSS front by Youth Congress President O.J. Jeneesh. UDF should accept CPI back, even with compromises, while CPI is requested to prove their anti-RSS stance by withdrawing ministers and leaving the front.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വരും തലമുറകളെ കാവിവൽക്കരിക്കാനുള്ള നീക്കത്തിനെതിരെ സിപിഐ മന്ത്രിമാരെ പിൻവലിച്ച്, മുന്നണി വിടണമെന്ന് യൂത്ത് കോണ്‍ഗ്രസ്
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement