TRENDING:

'മകനെ ക്രൂരമായി കൊലപ്പെടുത്തിയത് NDF; PFI നിരോധനത്തില്‍ സന്തോഷം;' നാദാപുരത്തെ ഈന്തുള്ളതിൽ ബിനുവിന്റെ പിതാവ്

Last Updated:

നാദാപുരം കലാപത്തില്‍ ഇതുവരെ നടന്നതില്‍ ഏറ്റവും ക്രൂരമായ കൊലപാതകമായാണ് ഇതിനെ വിലയിരുത്തുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: 2001 ജനുവരിയില്‍ നാദാപുരമാകെ ഞെട്ടിക്കുന്ന ഒരു വാര്‍ത്ത പരന്നു. നിസ്‌കാരപായയില്‍ വച്ച് ഉമ്മയെയും മകളെയും  സിപിഎം പ്രവര്‍ത്തകന്‍ ബലാത്സംഗം ചെയ്‌തെന്നായിരുന്നു ആ വാര്‍ത്ത. സിപിഎം പ്രവര്‍ത്തകന്‍ ഈന്തുള്ളതില്‍ ബിനുവിനെതിരെയായിരുന്നു ആരോപണം. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സമയം.  തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെതിരെ യുഡിഎഫും ബിജെപിയും ഇത്  പ്രചാരണായുധമാക്കി. തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തില്‍ വന്നു. ബിനുവിന്റെ വീട് അക്രമികള്‍ കത്തിച്ചു. ബിനുവിനെവിടെയും തൊഴില്‍ നല്‍കാന്‍പോലും അവരനുവദിച്ചില്ല.
advertisement

2001 ജൂണ്‍ രണ്ടിന് വൈകിട്ട് അഞ്ചിന് കല്ലാച്ചി അങ്ങാടിയില്‍ ജീപ്പ് നിര്‍ത്തി പുറത്തിറങ്ങിയ  ബിനുവിന് നേരെ ബോംബേറുണ്ടായി. തൊട്ടുപിന്നാലെ ചാടിയിറങ്ങിയ അക്രമികള്‍ വടിവാളും കത്തിയും ഉപയോഗിച്ച് ബിനുവിനെ തലങ്ങുംവിലങ്ങും വെട്ടി. നാട്ടുകാര്‍ നോക്കിനില്‍ക്കെയായിരുന്നു ബിനുവെന്ന 22 കാരനെ നിഷ്ഠൂരമായി വെട്ടിക്കൊന്നത്. നാദാപുരം ഡിഫന്‍സ് ഫോഴ്‌സ് എന്ന സംഘടന നാഷണല്‍ ഡവലപ്പ്‌മെന്റ് ഫ്രണ്ട് ആയ ശേഷം നടത്തിയ ആദ്യ കൊലപാതകത്തില്‍ നാടും നഗരവും നടുങ്ങി. വൃദ്ധരായ മാതാപിതാക്കളുടെയും  രണ്ട് സഹോദരിമാരുടെയും ഏക ആശ്രയമായിരുന്നു ബിനു.

advertisement

Also Read-പോപ്പുലർ ഫ്രണ്ട് നേതാക്കൾ റിമാന്റിൽ; പ്രതികളെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റണമെന്ന് NIA

വ്യാജപ്രചാരണമായിരുന്നെന്നും തന്നെയാരും ബലാത്സംഗം  ചെയ്തില്ലെന്നും പറഞ്ഞ് പ്രദേശവാസി നബീസു പിന്നീട് രംഗത്ത് വന്നു. അപ്പോഴേക്കും ബിനു വധിക്കപ്പെട്ടിരുന്നു. ചെയ്യാത്ത കുറ്റം ചുമത്തി തന്റെ മകനെ ക്രൂരമായി കൊലപ്പെടുത്തിയത് എന്‍ ഡിഎഫുകാരാണെന്നും പിഎഫ്‌ഐയുടെ നിരോധനത്തില്‍ സന്തോഷമുണ്ടെന്നും ബിനുവിന്റെ പിതാവ് കേളപ്പന്‍ പറഞ്ഞു.

12 പ്രതികളുള്ള ബിനു കൊലക്കേസില്‍  ആറ് പേരെ കോടതി ശിക്ഷിച്ചു. നാദാപുരം കലാപത്തില്‍ ഇതുവരെ നടന്നതില്‍  ഏറ്റവും ക്രൂരമായ കൊലപാതകമായാണ് ഇതിനെ വിലയിരുത്തുന്നത്. തുടര്‍ന്നങ്ങോട്ട് എന്‍ ഡി എഫായും പിഎഫ്‌ഐയായും ഈ സംഘടന നിരവധി കൊലപാതകങ്ങള്‍ നടത്തി. 1971ലെ തലശ്ശേരി കലാപത്തേക്കാള്‍ പതിന്‍മടങ്ങ് സംഹാരശേഷിയുള്ള കലാപമാണ് 1988 സെപ്തംബര്‍ 17ന്  നാദാപുരത്തെ രക്തരൂഷിതമാക്കിയത്. സിപിഎമ്മിനും മുസ്ലിംലീഗിനും നിര്‍ണ്ണായക സ്വാധീനമുള്ള പ്രദേശം. പക്ഷേ ഈ രണ്ട് രാഷ്ട്രീയ പാര്‍ട്ടികളുടെയും കയ്യില്‍ കാര്യങ്ങള്‍ നിന്നില്ല. നാദാപുരത്തെ ഹിന്ദു-മുസ്ലിം വര്‍ഗീയ കലാപമാണെന്ന്  എന്ന വിധിയെഴുതപ്പെട്ടു. എന്നാല്‍ വസ്തുത അതല്ലായിരുന്നു. വരേണ്യ വര്‍ഗങ്ങളായ ഇവിടുത്തെ മുസ്ലിംങ്ങളും കര്‍ഷക തൊഴിലാളികളായ തിയ്യ സമുദായവും തമ്മിലുള്ള ജന്മിത്വ- കുടിയാന്‍ ഏറ്റുമുട്ടലായിരുന്നത്.

advertisement

എഴുപതുകളില്‍ ഒഴുകിയെത്തിയ ഗള്‍ഫ് പണത്തിന്റെ കൊഴുപ്പില്‍ മുസ്ലിം വരേണ്യവര്‍ഗങ്ങള്‍ തങ്ങളുടെ പറമ്പുകളില്‍ ജോലിക്ക് വരുന്ന തിയ്യരെ  ക്രൂരമായി പീഢിപ്പിക്കാന്‍ തുടങ്ങി. പത്ത് വയസ്സുള്ള പയ്യന്‍പോലും എഴുപതും എണ്‍പതും വയസ്സുള്ള കര്‍ഷകത്തൊഴിലാളികളെ പേരായിരുന്നു ഇവിടെ അക്കാലത്ത് വിളിച്ചിരുന്നത്. മുത്തച്ഛന്റെ പ്രായമുള്ളവരെപോലും ചെക്കന്‍ എന്ന് വിളിച്ച് ആക്ഷേപിച്ചിരുന്ന കാലംകൂടിയായിരുന്നത്. നിരന്തരമായി പീഢനവും അപമാനവും അസഹ്യമായെതോടെ  കര്‍ഷകതൊഴിലാളികള്‍ക്ക് വേണ്ടി പോരാട്ടഭൂമിയില്‍ സിപിഎം സജീവമായി. രക്തപങ്കിലമായ ഏടുകളായിരുന്നു പിന്നീട് നാദാപുരത്ത് നിന്ന് വായിക്കപ്പെട്ടത്.

Also Read-' ഒരു ബാപ്പയ്ക്ക് ജനിച്ചവനാണ് ഞാന്‍' PFI നിരോധനം സ്വാഗതം ചെയ്ത നിലപാടില്‍ മാറ്റമില്ലെന്ന് എം.കെ മുനീര്‍

advertisement

നാദാപുരത്തെ തുടര്‍ച്ചയായ കലാപങ്ങളുടെയും രാഷ്ട്രീയ കൊലപാതകങ്ങളുടെയും പശ്ചാത്തലത്തിലാണ് 1988 ല്‍ നാദാപുരം ഡിഫന്‍സ് ഫോഴ്‌സ് അഥവാ എന്‍ ഡി എഫ്  എന്ന തീവ്രവാദ സംഘടനയുടെ ആവിര്‍ഭാവം. മുസ്ലിങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ പ്രതിരോധിക്കുകയായിരുന്നു സംഘടനയുടെ ലക്ഷ്യം. കലാപക്കേസുകള്‍ നടത്താനും ഗള്‍ഫില്‍ നിന്ന് ഫണ്ട് പിരിക്കാനുമൊക്കെ ഈ സംഘടന സജീവമായി. ഒപ്പം തന്നെ മറ്റൊരു സംഘടനകൂടി രഹസ്യമായി ഇവിടെ പ്രവര്‍ത്തനം തുടങ്ങി. നാദാപുരം ഡിഫന്‍സ് ഫോഴ്‌സിന്റെ പോഷകസംഘടനയെന്ന നിലയ്ക്ക് മുസ്ലിം കള്‍ച്ചര്‍ സെന്ററും പ്രവര്‍ത്തിക്കാന്‍ തുടങ്ങി.

advertisement

ശാരീരിക പ്രതിരോധവും ആയുധ പരിശീലനവുമായിരുന്നു എം സിസിയുടെ പ്രവര്‍ത്തനമേഖല.

കലാപബാധിത പ്രദേശങ്ങളില്‍ വ്യാപകമായി കളരികള്‍ സ്ഥാപിക്കപ്പെട്ടു. ആയുധപരിശീലനങ്ങള്‍ സജീവമായി. വെട്ടേറ്റ തെരുവ് നായകളെ ഇവിടങ്ങളില്‍ അക്കാലത്ത് ധാരാളം കണ്ടിരുന്നതായി പ്രദേശവാസികള്‍ പറയുന്നുണ്ട്. നായകളെ വെട്ടി പരിശീലനം നടത്തുന്നതെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞ കാലമുണ്ടായിരുന്നു. നാദാപുരം ഡിഫന്‍സ് ഫോഴ്‌സും മുസ്ലിം കള്‍ച്ചര്‍ സെന്ററും പിന്നീട്  എൻഡിഫ് അഥവാ നാഷണല്‍ ഡവലപ്പ്‌മെന്റ് ഫ്രണ്ട് എന്ന പേരില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു.  ഇതാണ് പിന്നീട് പോപ്പുലർ ഫ്രണ്ടായത്.

News Summary-Father of eenthullathil binu express his joy in five year ban of popular Front as NDF brutally killed his son

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മകനെ ക്രൂരമായി കൊലപ്പെടുത്തിയത് NDF; PFI നിരോധനത്തില്‍ സന്തോഷം;' നാദാപുരത്തെ ഈന്തുള്ളതിൽ ബിനുവിന്റെ പിതാവ്
Open in App
Home
Video
Impact Shorts
Web Stories