' ഒരു ബാപ്പയ്ക്ക് ജനിച്ചവനാണ് ഞാന്‍' PFI നിരോധനം സ്വാഗതം ചെയ്ത നിലപാടില്‍ മാറ്റമില്ലെന്ന് എം.കെ മുനീര്‍

Last Updated:

രാവിലെ പറഞ്ഞത് വൈകുന്നേരം മാറ്റുന്ന രീതി ലീഗുകാര്‍ക്കില്ലെന്നും മുനീർ പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനം സ്വാഗതം ചെയ്ത നിലപാടില്‍ മാറ്റമില്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് എം.കെ.മുനീര്‍. ഒരു ബാപ്പയ്ക്ക് ജനിച്ചവനാണ് ഞാന്‍. രാവിലെ പറഞ്ഞത് വൈകുന്നേരം മാറ്റുന്ന രീതി ലീഗുകാര്‍ക്കില്ലെന്നും മുനീർ പറഞ്ഞു.കോഴിക്കോട് സി.എച്ച് മുഹമ്മദ് കോയ അനുസ്മരണയോഗത്തിലായിരുന്നു എം കെ മുനീറിന്‍റെ പ്രതികരണം.
മുനീർ നിലപാട് മാറ്റിയെന്ന ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാമിന്റെ പരാമര്‍ശത്തിന് പിന്നാലെയായിരുന്നു. അദ്ദേഹത്തിന്റെ പ്രതികരണം. നിരോധനത്തെ സ്വാഗതം ചെയ്തിട്ടില്ലെന്നും, പിഎഫ്ഐയെ മാത്രം തിരഞ്ഞുപിടിച്ച് നിരോധിച്ചത് ശരിയായില്ലെന്നുമാണ് സലാം പറഞ്ഞത്.
കേന്ദ്രസര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്തുള്ള പ്രസ്താവന മുനീര്‍ പിന്നീട് തിരുത്തിയിട്ടുണ്ടെന്നും സലാം പറഞ്ഞു. നേരത്തേ, മുനീര്‍ അടക്കമുള്ളവര്‍ നിരോധനത്തെ സ്വാഗതം ചെയ്തപ്പോള്‍ എല്ലാത്തരം വര്‍ഗീയ ശക്തികള്‍ക്കുമെതിരെ ആശയപ്പോരാട്ടമാണ് വേണ്ടതെന്നായിരുന്നു പി.കെ.കുഞ്ഞാലിക്കുട്ടിയുടെയും കെ.എം.ഷാജിയുടെയും പ്രതികരണം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
' ഒരു ബാപ്പയ്ക്ക് ജനിച്ചവനാണ് ഞാന്‍' PFI നിരോധനം സ്വാഗതം ചെയ്ത നിലപാടില്‍ മാറ്റമില്ലെന്ന് എം.കെ മുനീര്‍
Next Article
advertisement
'ദേ കിടക്കുന്നു അണ്ണന്റെ AI മെസേജ്'; അജ്മൽ അമീർ മെസേജ് അയച്ചിരുന്നെന്ന് നടി റോഷ്ന റോയ്; സ്ക്രീൻഷോട്ട് പുറത്തുവിട്ടു
'ദേ കിടക്കുന്നു അണ്ണന്റെ AI മെസേജ്'; അജ്മൽ അമീർ മെസേജ് അയച്ചിരുന്നെന്ന് നടി റോഷ്ന റോയ്; സ്ക്രീൻഷോട്ട് പുറത്തുവിട്ടു
  • നടി റോഷ്ന റോയ് നടൻ അജ്മൽ അമീറിന്റെ സന്ദേശങ്ങളുടെ സ്ക്രീൻഷോട്ട് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു.

  • വിവാദ ചാറ്റിലെ ശബ്ദം തന്റേതല്ലെന്ന് അജ്മൽ അമീർ പറഞ്ഞതിന് പിന്നാലെയാണ് റോഷ്നയുടെ പോസ്റ്റ് വന്നത്.

  • അജ്മൽ അമീർ തനിക്കയച്ച 'ഹൗ ആർ യു', 'നിങ്ങൾ അവിടെത്തന്നെ ഉണ്ടോ' തുടങ്ങിയ മെസേജുകൾ റോഷ്ന പുറത്തുവിട്ടു.

View All
advertisement