കന്യാസ്ത്രീയുടെ പീഡനപരാതി: ഫ്രാങ്കോ മുളക്കൽ അറസ്റ്റിൽ
ജലന്ധർ ബിഷപ്പ് സ്ഥാനത്തുനിന്ന് ഫ്രാങ്കോ മുളക്കലിനെ മാറ്റി
അർദ്ധരാത്രിയിൽ ബിഷപ്പിനെ ഒരു നോക്കു കാണാൻ
അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തി കഴിഞ്ഞ് 24 മണിക്കൂറിനകം കോടതിയിൽ ഹാജരാക്കും. അറസ്റ്റിന് ശേഷം ഫ്രാങ്കോ മുളയ്ക്കലിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീയുടെ പീഡനപരാതിയിൽ മൂന്നു ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് ഫ്രാങ്കോ മുളക്കലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുന്നതിലേക്ക് പൊലീസ് എത്തിയത്. ഇന്ന് രാവിലെ തുടങ്ങിയ ചോദ്യം ചെയ്യലിൽ പലപ്പോഴും ഫ്രാങ്കോ മുളയ്ക്കലിന് ഉത്തരം പറയാനായില്ല. ഇതിനിടയിൽ പരാതി നൽകിയ കന്യാസ്ത്രീയുടെ മൊഴി വീണ്ടും അന്വേഷണസംഘം രേഖപ്പെടുത്തി. ഫ്രാങ്കോ പറഞ്ഞ തീയതി സംബന്ധിച്ച ആശയകുഴപ്പം നീക്കാനായിരുന്നു ഇത്. കുറവിലങ്ങാട് മഠത്തിലെത്തിയായിരുന്നു മൊഴിയെടുപ്പ്.
advertisement
ഇതിനിടയിൽ അറസ്റ്റ് ഉണ്ടാകുമെന്ന സൂചന അന്വേഷണസംഘം സഭയോടും ഫ്രാങ്കോ മുളയ്ക്കലിന്‍റെ ബന്ധുക്കളോടും പഞ്ചാബ് പൊലീസിനോടും കൈമാറി. വൻ സുരക്ഷാ സന്നാഹങ്ങളോടെയാണ് ഫ്രാങ്കോയെ ഇന്ന് തൃപ്പുണിത്തുറയിലെ ചോദ്യം ചെയ്യൽ കേന്ദ്രത്തിലെത്തിച്ചത്. വധഭീഷണിയെ തുടർന്ന് ഫ്രാങ്കോ താമസിച്ചിരുന്ന ഹോട്ടലിന് പൊലീസ് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്.