കന്യാസ്ത്രീയുടെ പീഡനപരാതി: ഫ്രാങ്കോ മുളക്കൽ അറസ്റ്റിൽ

Last Updated:
കൊച്ചി: കന്യാസ്ത്രീയുടെ പീഡനപരാതിയിൽ ജലന്ധർ രൂപതയുടെ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്തു. മൂന്നു ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് ഫ്രാങ്കോ മുളക്കലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ തുടങ്ങിയ ചോദ്യം ചെയ്യലിൽ പലപ്പോഴും ഫ്രാങ്കോ മുളയ്ക്കലിന് ഉത്തരം പറയാനായില്ല. ഇതിനിടയിൽ പരാതി നൽകിയ കന്യാസ്ത്രീയുടെ മൊഴി വീണ്ടും അന്വേഷണസംഘം രേഖപ്പെടുത്തി. ഫ്രാങ്കോ പറഞ്ഞ തീയതി സംബന്ധിച്ച ആശയകുഴപ്പം നീക്കാനായിരുന്നു ഇത്. കുറവിലങ്ങാട് മഠത്തിലെത്തിയായിരുന്നു മൊഴിയെടുപ്പ്.
ഇതിനിടയിൽ അറസ്റ്റ് ഉണ്ടാകുമെന്ന സൂചന അന്വേഷണസംഘം സഭയോടും ഫ്രാങ്കോ മുളയ്ക്കലിന്‍റെ ബന്ധുക്കളോടും പഞ്ചാബ് പൊലീസിനോടും കൈമാറി. വൻ സുരക്ഷാ സന്നാഹങ്ങളോടെയാണ് ഫ്രാങ്കോയെ ഇന്ന് തൃപ്പുണിത്തുറയിലെ ചോദ്യം ചെയ്യൽ കേന്ദ്രത്തിലെത്തിച്ചത്. വധഭീഷണിയെ തുടർന്ന് ഫ്രാങ്കോ താമസിച്ചിരുന്ന ഹോട്ടലിന് പൊലീസ് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്.
ജലന്ധർ രൂപതയുടെ ചുമതലയിൽ നിന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ നീക്കം ചെയ്തതായി സിബിസിഐ വ്യാഴാഴ്ച വൈകുന്നേരം വാർത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. ജലന്ധർ ബിഷപ്പ് സ്ഥാനത്തു നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് മാർപാപ്പയ്ക്ക് ഫ്രാങ്കോ മുളക്കൽ അപേക്ഷ അയച്ചിരുന്നു. ഇതിനെ തുടർന്നാണ് നടപടി.
advertisement
ബോംബെ അതിരൂപതയുടെ സഹായമെത്രാൻ ആയ ബിഷപ്പ് ആഗ്നെലോ റുഫിനോ ഗ്രേഷ്യസ് ആണ് ജലന്ധർ രൂപതയുടെ പുതിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ. സിബിസിഐ അധ്യക്ഷൻ കർദിനാൾ ഒസ്വാൾഡ് ഗ്രേഷ്യസ് വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. അറസ്റ്റിലേക്ക് കാര്യങ്ങൾ നീങ്ങിയ പശ്ചാത്തലത്തിൽ ഒരു ബിഷപ്പ് ജയിലിൽ പോകുന്നത് ഒഴിവാക്കാൻ ആയിരുന്നു സഭയുടെ ഈ നീക്കം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കന്യാസ്ത്രീയുടെ പീഡനപരാതി: ഫ്രാങ്കോ മുളക്കൽ അറസ്റ്റിൽ
Next Article
advertisement
അഫ്ഗാൻ ക്രിക്കറ്റർ റാഷിദ് ഖാന് ഒരുവർഷത്തിനിടെ രണ്ടാം വിവാഹം
അഫ്ഗാൻ ക്രിക്കറ്റർ റാഷിദ് ഖാന് ഒരുവർഷത്തിനിടെ രണ്ടാം വിവാഹം
  • റാഷിദ് ഖാൻ തന്റെ രണ്ടാം വിവാഹം ഔദ്യോഗികമായി സ്ഥിരീകരിച്ചു, ഓഗസ്റ്റിൽ വിവാഹം കഴിച്ചതായി അറിയിച്ചു.

  • ചാരിറ്റി പരിപാടിയിൽ ഭാര്യയോടൊപ്പം കണ്ടതിനെ തുടർന്ന് റാഷിദ് ഖാന്റെ വിവാഹം സംബന്ധിച്ച അഭ്യൂഹങ്ങൾ ഉയർന്നു.

  • ഭാര്യയുടെ സ്വകാര്യത മാനിക്കുന്നതിനായി റാഷിദ് ഖാൻ ഭാര്യയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല.

View All
advertisement