ജലന്ധർ ബിഷപ്പ് സ്ഥാനത്തുനിന്ന് ഫ്രാങ്കോ മുളക്കലിനെ മാറ്റി
Last Updated:
ന്യൂഡൽഹി: പീഡനക്കേസിൽ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ ജലന്ധർ ബിഷപ്പ് സ്ഥാനത്തു നിന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ മാറ്റി. ജലന്ധർ ബിഷപ്പ് സ്ഥാനത്തു നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് മാർപാപ്പയ്ക്ക് ബിഷപ്പ് ഫ്രാങ്കോ മുളക്കൽ അപേക്ഷ അയച്ചിരുന്നു. ഇതിനെ തുടർന്നാണ് നടപടി.
ബോംബെ അതിരൂപതയുടെ സഹായമെത്രാൻ ആയ ബിഷപ്പ് ആഗ്നെലോ റുഫിനോ ഗ്രേഷ്യസ് ആണ് ജലന്ധർ രൂപതയുടെ പുതിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ. സിബിസിഐ അധ്യക്ഷൻ കർദിനാൾ ഒസ്വാൾഡ് ഗ്രേഷ്യസ് വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 20, 2018 5:05 PM IST