TRENDING:

മൂവാറ്റുപുഴയില്‍ ബിഷപ്പിന്റെ കാറിനുനേരെ ആക്രമണം; ഹെഡ് ലൈറ്റ് അടിച്ചുതകര്‍ത്തു

Last Updated:

മൂവാറ്റുപുഴ സിഗ്നലില്‍ ബിഷപ്പിന്റെ കാറിന് കുറുകെ ലോറിയിട്ട ശേഷം ഡ്രൈവറാണ് ആക്രമിച്ചത്. കാറിന്റെ ഹെഡ് ലൈറ്റും പുറകിലെ ലൈറ്റും അടിച്ചുതകര്‍ത്തു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മൂവാറ്റുപുഴയില്‍ ഷംഷാബാദ് ബിഷപ്പ് ജോസഫ് കൊല്ലംപറമ്പിലിന്റെ കാറിന് നേരെ ആക്രമണം. ബിഷപ്പിന്റെ കാറിനെ പെരുമ്പാവൂരില്‍ നിന്ന് പിന്തുടര്‍ന്നെത്തിയ ലോറി ‍ഡ്രൈവറാണ് ആക്രമിച്ചത്. പെരുമ്പാവൂരിന് സമീപം ബിഷപ്പ് സഞ്ചരിച്ച കാറും ലോറിയും തമ്മില്‍ തട്ടിയിരുന്നു. ചെറിയ അപകടമായതുകൊണ്ട് തന്നെ ബിഷപ് പാലായിലേക്ക് യാത്ര തുടര്‍ന്നു. എന്നാല്‍ ബിഷപ്പിന്‍റെ കാറിനെ ലോറി പിന്തുടര്‍ന്നു.
ഫോട്ടോ (ഷോൺ ജോർജ്/ ഫേസ്ബുക്ക്)
ഫോട്ടോ (ഷോൺ ജോർജ്/ ഫേസ്ബുക്ക്)
advertisement

മൂവാറ്റുപുഴ സിഗ്നലില്‍ ബിഷപ്പിന്റെ കാറിന് കുറുകെ ലോറിയിട്ട ശേഷം ഡ്രൈവറാണ് ആക്രമിച്ചത്. കാറിന്റെ ഹെഡ് ലൈറ്റും പുറകിലെ ലൈറ്റും അടിച്ചുതകര്‍ത്തു. പോലീസ് ഉള്‍പ്പെടെ സ്ഥലത്തെത്തിയപ്പോഴേക്കും ലോറി ഡ്രൈവര്‍ സ്ഥലംവിട്ടു. കാര്‍ ആക്രമിച്ച ലോറിയെയും ഡ്രൈവറെയും പോലീസ് തിരിച്ചറിഞ്ഞു. പരാതി ലഭിക്കുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മൂവാറ്റുപുഴ പോലീസ് വ്യക്തമാക്കി.

‌അഭിവന്ദ്യ പിതാക്കന്മാർ പോലും തെരുവിൽ ആക്രമിക്കപ്പെടുന്ന സ്ഥിതി പോലീസ് ഗൗവരവമായി കാണണമെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് ആവശ്യപ്പെട്ടു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു‌.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The car of Shamshabad Bishop Joseph Kollamparambil was attacked in Muvattupuzha. The assault was carried out by a lorry driver who had followed the Bishop's car all the way from Perumbavoor. The incident stemmed from a minor collision between the Bishop's car and the lorry near Perumbavoor. Since the accident was minor, the Bishop continued his journey towards Pala. However, the lorry driver proceeded to follow the Bishop's car.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മൂവാറ്റുപുഴയില്‍ ബിഷപ്പിന്റെ കാറിനുനേരെ ആക്രമണം; ഹെഡ് ലൈറ്റ് അടിച്ചുതകര്‍ത്തു
Open in App
Home
Video
Impact Shorts
Web Stories