നിലവില്‍ 7 കൗണ്‍സിലര്‍മാരാണ് ബിജെപിക്കുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 22 ഇടങ്ങളിൽ ബിജെപി രണ്ടാംസ്ഥാനത്തെത്തിയിരുന്നു. ഈ സീറ്റുകള്‍ കൂടി പിടിച്ചെടുത്ത് കോര്‍പറേഷനിലെ നിര്‍ണായക കക്ഷിയായി മാറുകയാണ് ലക്ഷ്യം.
2015ലും 2020ലും നേടിയത് ഏഴ് സീറ്റുകളാണെങ്കിലും 2015ല്‍ ഏഴിടത്ത് രണ്ടാമതായിരുന്ന പാര്‍ട്ടിക്ക് 2020ല്‍ 22 ഇടത്ത് രണ്ടാമത് എത്താനായി. ഈ മികവ് ആവര്‍ത്തിക്കുമ്പോള്‍ ഇത്തവണ 20ല്‍ കുറയാതെ സീറ്റുകളില്‍ വിജയിക്കാന്‍ കഴിയുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.
advertisement
വികസന മുരടിപ്പും സ്വജനപക്ഷപാതവും ചൂണ്ടിക്കാട്ടി വളരെ നേരത്തെ തന്നെ മുതിര്‍ന്ന നേതാക്കളെ കളത്തിലിറക്കി ബിജെപി മത്സര രംഗത്തുണ്ട്. അനുകൂല ഘടകങ്ങളെല്ലാം വോട്ടായാല്‍ കോഴിക്കോട് കോർപറേഷനിലെ പ്രധാന ശക്തിയാകാന്‍ ഈ തിരഞ്ഞെടുപ്പോടെ ബിജെപിക്ക് കഴിയുമെന്നാണ് കണക്കുകൂട്ടല്‍.
Summary: The BJP has announced its first list of candidates for the Kozhikode Corporation elections. The party released a list of 45 candidates in the first phase. Women are contesting in 28 wards, including those reserved for women. Navya Haridas, the State President of Mahila Morcha and the current Councillor, will contest again from the Karaparamba division this time.
