സംസ്ഥാനത്ത് വീടുകൾക്ക് നേരെയും സ്ത്രീകൾക്കും കുട്ടികൾക്കും നേരെ അക്രമം നടക്കുകയാണ്. സംഘപരിവാർ-ബിജെപി അംഗങ്ങൾക്കു നേരെയും അതിക്രമങ്ങൾ അരങ്ങേറുന്നു. ബിജെപിയെയും ആർഎസ്എസിനെയും സര്‍ക്കാർ വേട്ടയാടുകയാണെന്ന് ആരോപിച്ചു കൊണ്ടാണ് പിണറായി സർക്കാർ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം നടപ്പിലാക്കണമെന്ന് ഡുബെ ആവശ്യപ്പെട്ടത്.
Also Read-BREAKING: കണ്ണൂരിൽ വൻ ബോംബ് ശേഖരം പിടിച്ചു
ബിജെപി എംപി മുരളീധരന്റെ വീടിന് നേരെയുണ്ടായ അക്രമങ്ങളെ അപലപിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ബിജെപി പ്രവർത്തകനായത് കൊണ്ടാണ് അദ്ദേഹത്തിന് നേരെ അക്രമമുണ്ടായതെന്നാണ് ആരോപണം. കാലങ്ങളായി അക്രമം നടക്കുകയാണെന്നും ഇതിനായി കേന്ദ്രസര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കണമെന്നും നിഷികാന്ദ് ഡുബേ ആവശ്യപ്പെട്ടിട്ടുണ്ട്.
advertisement
പിണറായി സർക്കാർ വിരുദ്ധ നീക്കത്തിന്റെ ഭാഗമായി കേന്ദ്ര നേതാക്കളെ കൂടി അണിനിരത്തിയുള്ള പ്രതിഷേധമാണ് പാർലമെന്റിനകത്തും പുറത്തും ബിജെപി ഇന്ന് നടത്തിയത്.