കണ്ണൂരിൽ വൻ ബോംബ് ശേഖരം പിടിച്ചു
Last Updated:
കണ്ണൂർ : പാനൂരിനടുത്ത് കൊളവല്ലൂരിൽ വൻ ബോംബ് വേട്ട. 20 നാടൻ ബോംബുകളാണ് പിടികൂടിയത്. കൊളവല്ലൂർ എസ്.ഐ ബി. രാജഗോപാലും സംഘവും നടത്തിയ റെയ്ഡിൽ ചേരിക്കൽ ക്വാറി ഭാഗത്തു നിന്നാണ് ബോംബുകൾ കണ്ടെത്തിയത്.
കൊളവല്ലൂരിൽ ഹർത്താൽ ദിനത്തിൽ പൊലീസ് ജീപ്പ് തകർത്ത കേസിലെ പ്രതികൾക്കായി നടത്തിയ റെയ്ഡിനിടെയാണ് ബോംബുകൾ കണ്ടെത്തിയത്.
ഉഗ്രസ്ഫോടനശേഷിയുള്ള ബോംബുകൾ അടുത്തിടെ നിർമ്മിച്ചതാണെന്നാണ് സൂചന. ഇവ കൊളവല്ലൂർ സ്റ്റേഷനിലേക്ക് മാറ്റി.ഡീ എസ് ഐ രാജൻ, ഡോംഗ് സ്ക്വാഡ് എസ്.ഐ ഫ്രാൻസിസ്, ഗിരീഷ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 07, 2019 1:23 PM IST