TRENDING:

ധനമന്ത്രി 'നികുതിഗോപാല്‍' ; ഇടതുസർക്കാറിന്‍റെത് ജനങ്ങളെ കൊല്ലാക്കൊല ചെയ്യുന്ന ബജറ്റ്: കെ.സുരേന്ദ്രന്‍

Last Updated:

നികുതി പിടിച്ചുമേടിക്കുന്ന ബജറ്റ് സാധാരണക്കാർക്ക് ഇരുട്ടടിയാണെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇടതുസർക്കാറിന്‍റെത് ജനങ്ങളെ കൊല്ലാക്കൊല ചെയ്യുന്ന ബജറ്റാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പിടിച്ചുപറിക്കാരനെ പോലെയാണ് ധനമന്ത്രി പെരുമാറുന്നത്.നികുതി പിടിച്ചുമേടിക്കുന്ന ബജറ്റ് സാധാരണക്കാർക്ക് ഇരുട്ടടിയാണെന്ന് പറഞ്ഞ സുരേന്ദ്രന്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലിനെ ‘നികുതിഗോപാല്‍’ എന്ന് പരിഹസിക്കുകയും ചെയ്തു.
advertisement

Also Read-‘ധനപ്രതിസന്ധിയുടെ പേരിൽ സർക്കാർ നികുതിക്കൊള്ള നടത്തുന്നു; ജനത്തെ കൂടുതൽ പ്രയാസത്തിലാക്കി’; വി.ഡി സതീശൻ

കേന്ദ്രനയം മൂലം ഇന്ധനവില കുറഞ്ഞിരിക്കുകയാണ്. കേന്ദ്രം ഇന്ധന തീരുവ കുറച്ചപ്പോൾ കേരളം അതിന് തയാറായില്ല. കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്ന് ധനമന്ത്രി പറയുന്നത് പച്ചക്കള്ളമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

Also Read-Kerala Budget 2023: ഇടിത്തീയായി ബജറ്റ്; പെട്രോളിനും ഡീസലിനും രണ്ട് രൂപ കൂടും

സാധാരണക്കാരുടെ നടുവൊടിക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് മദ്യത്തിന് വില കൂടുന്നത് ജനങ്ങളെ കൂടുതലായി മയക്കുമരുന്നിലേക്ക് തിരിയാൻ ഇടയാക്കുമെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഇന്ധനവില വർധന പൊതു വിപണിയിൽ വിലക്കയറ്റത്തിന് ഇടയാക്കുമെന്നും  സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ധനമന്ത്രി 'നികുതിഗോപാല്‍' ; ഇടതുസർക്കാറിന്‍റെത് ജനങ്ങളെ കൊല്ലാക്കൊല ചെയ്യുന്ന ബജറ്റ്: കെ.സുരേന്ദ്രന്‍
Open in App
Home
Video
Impact Shorts
Web Stories