ശബരിമലയുടെ പേരില്‍ വനിതാമതില്‍ സംഘടിപ്പിച്ചവര്‍ക്കാണ് മതമൗലിക മതില്‍ സംഘടിപ്പിക്കാന്‍ യഥാര്‍ത്ഥ യോഗ്യതയെന്ന് അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടികളുടെ വിവാഹ പ്രായം, 21 വയസ്സാക്കിയതിനെ എതിര്‍ത്തു. തലാഖിലെ ക്രൂരതക്കെതിരെ കൊണ്ടുവന്ന നിയമത്തേയും എതിര്‍ത്തു. സ്ത്രീ പീഡനങ്ങള്‍ പാര്‍ട്ടി അന്വേഷിച്ച് പ്രതികളെ സംരക്ഷിച്ചു കൊണ്ടിരിക്കുന്ന പാര്‍ട്ടിയെന്ന നിലയില്‍ 16 വയസുകാരിയെ അപമാനിച്ച സംഭവത്തില്‍ മൗനികളാകുന്നത് സ്വഭാവികവും മതമൗലിക മതില്‍ സംഘടിപ്പിക്കാനുള്ള യോഗ്യതയുമാണ്.
advertisement
നാട്ടിലുള്ള നിയമമല്ല ഞങ്ങളുടെ മതനിയമമാണ് വലുത് എന്ന് സമസ്തയുടെ യുവജന വിഭാഗം പ്രഖ്യാപിച്ചു കഴിഞ്ഞു. മതമൗലികത മനസ്സാക്ഷിയെ ഞെട്ടിക്കുമ്പോഴും പുരോഗമന വാദം പറയുന്ന കമ്മൂണിസ്റ്റുകളും അവരുടെ പിണിയാളുകളാകുന്ന പുരോഗമന നായകന്മാരും നിസംഗത പാലിക്കുന്നത് അപഹാസ്യമാണെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു.
Human Rights Commission| ജപ്തി ഭീഷണിയിൽ മനംനൊന്ത് അഭിഭാഷകന്റെ ആത്മഹത്യ; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
കൽപറ്റ: വായ്പാ കുടിശിക തിരിച്ചുപിടിക്കാനുള്ള ബാങ്കിന്റെ ജപ്തി നടപടിയിൽ മനംനൊന്ത് അഭിഭാഷകൻ ജീവനൊടുക്കിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ജപ്തി ഭീഷണിയെ കുറിച്ച് അന്വേഷണത്തിനും ഉത്തരവിട്ടു.
വയനാട് ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി മേയ് 27 ന് കൽപ്പറ്റ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന കമ്മീഷൻ സിറ്റിംഗിൽ റിപ്പോർട്ട് സമർപ്പിക്കണം. സൗത്ത് ഇന്ത്യൻ ബാങ്ക് പുൽപ്പള്ളി ശാഖാ മാനേജരും അന്ന് തന്നെ വിശദീകരണം എഴുതി സമർപ്പിക്കണം.
മക്കളുടെ വിദ്യാഭ്യാസാവശ്യത്തിനെടുത്ത വായ്പയാണ് മുൻ എ.പി.പി കൂടിയായ അഭിഭാഷകന് തിരിച്ചടക്കാൻ കഴിയാതെ വന്നത്. ഇതിനെ തുടർന്ന് വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് തീരുമാനിച്ചു.
ബാങ്ക് അധികൃതർ വീട്ടിലെത്തി ജപ്തി വിവരം അറിയിച്ചപ്പോൾ നാലു ലക്ഷം രൂപ തിരിച്ചടച്ചു. എന്നാൽ ബാധ്യത ഉടനു തീർക്കണമെന്ന ബാങ്കിന്റെ പിടിവാശിയാണ് ആത്മഹത്യയിലേക്ക് നയിച്ചത്.
ജില്ലാ കോടതി മുന്‍ പബ്ലിക് പ്രോസിക്യൂട്ടറും അഡീഷനല്‍ ഗവ. പ്ലീഡറും ബത്തേരി ബാറിലെ അഭിഭാഷകനുമായ ഇരുളം മുണ്ടാട്ടുചുണ്ടയില്‍ എം.വി.ടോമിയെ(55)യാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.