ബിപിൻ സി ബാബുവിനെതിരെ ഗാർഹിക പീഡനത്തിന് കേസെടുത്തത് ഇതിൻ്റെ ഉദാഹരണമാണെന്നും കെ സുരേന്ദ്രൻ. ഗാർഹിക പീഡനത്തിന് കേസെടുക്കുകയാണെങ്കിൽ ഭരണകക്ഷിയിലെ മന്ത്രിമാർക്കെതിരെ കേസെടുക്കേണ്ടി വരും. ബിജെപിയിൽ ചേരുന്നവർക്ക് മതിയായ സംരക്ഷണം നൽകും. തിരുവനന്തപുരം ജില്ലയിലെ രണ്ട് പാർലമെൻ്റ് മണ്ഡലങ്ങളും എൻഡിഎക്ക് നഷ്ടപ്പെട്ടത് പതിനയ്യായിരത്തോളം വോട്ടുകളുടെ വ്യത്യാസത്തിലാണ്. മധുവിനെ പോലെയുള്ള മികച്ച സംഘാടകർ പാർട്ടിയിലെത്തുന്നതോടെ ജില്ലയിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
സിപിഎം മംഗലപുരം ഏരിയ സെക്രട്ടറിയായിരുന്ന മധു മുല്ലശ്ശേരിയെ ഓൺലൈനിലൂടെയാണ് ബിജെപി അംഗമാക്കിയത്. കഴക്കൂട്ടം ഏരിയ കമ്മിറ്റിയിലും അംഗമായിരുന്ന മധു എട്ട് വർഷം മംഗലപുരം ലോക്കൽ സെക്രട്ടറിയായിരുന്നു. തോന്നക്കൽ എച്ച് ഡബ്ല്യു ട്വൻ്റി വൺ സഹകരണ ബാങ്ക് പ്രസിഡന്റും മംഗലപുരം പഞ്ചായത്ത് മെമ്പറുമായിരുന്നു. അദ്ദേഹത്തോടെപ്പം ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം മിഥുൻ മുല്ലശ്ശേരിയും ബിജെപിയിൽ ചേർന്നു. ബിജെപി ജില്ലാ പ്രസിഡൻ്റ് വിവി രാജേഷ്, സംസ്ഥാന ഉപാദ്ധ്യക്ഷരായ വിടി രമ, സി.ശിവൻകുട്ടി, സംസ്ഥാന സെക്രട്ടറിമാരായ കരമന ജയൻ, എസ്.സുരേഷ്, ജെആർ പദ്മകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
advertisement