TRENDING:

'വീണയ്ക്ക് എന്ത് എക്‌സ്പീരിയൻസ് ആണുള്ളത്? മന്ത്രിയുടേത് സ്ത്രീവിരുദ്ധ പ്രസ്താവന:'ശോഭ സുരേന്ദ്രൻ

Last Updated:

മുഖ്യൻ വരച്ച വര കടക്കില്ല എന്നതല്ലേ വീണയുടെ അനുഭവ പരിചയമെന്ന് ശോഭ സുരേന്ദ്രൻ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കൊല്ലം കൊട്ടാരക്കരയിൽ യുവ ഡോക്ടർ വന്ദനദാസിന്റെ കൊലപാതകത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പ്രസ്താവനയ്ക്കെതിരെ ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. മന്ത്രി വീണയ്ക്ക് വിവേകം ഇല്ലെന്നും. അതുകൊണ്ടാണ് ഇത്തരം പ്രസ്താവന ഉണ്ടാകുന്നതെന്നും ശോഭാ സുരേന്ദ്രൻ വിമർശിച്ചു.
advertisement

മന്ത്രിയുടേത് സ്ത്രീവിരുദ്ധ പ്രസ്താവനയാണെന്നും വീണയ്ക്ക് എന്ത് എക്സ്പീരിയൻസ് ആണുള്ളതെന്നും അവർ ചോദിച്ചു. മുഖ്യൻ വരച്ച വര കടക്കില്ല എന്നതല്ലേ വീണയുടെ അനുഭവ പരിചയമെന്ന് ശോഭ സുരേന്ദ്രൻ പരിഹസിച്ചു.

Also Read-‘അക്രമം ഉണ്ടായപ്പോൾ ഡോക്ടർ ഭയന്നു, എക്സ്പീരിയന്‍സില്ലാത്തതിനാല്‍ ഓടിരക്ഷപ്പെടാൻ കഴിഞ്ഞില്ല’ ; ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അക്രമം ഉണ്ടായപ്പോൾ ഡോക്ടർ ഭയന്നെന്നും ഡോക്ടർ പരിചയ സമ്പന്നയായിരുന്നില്ല, അതിനാൽ ഓടിരക്ഷപ്പെടാൻ കഴിഞ്ഞില്ലെന്നുമായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം. മന്ത്രിയുടെ പ്രതികരണത്തിനെതിരെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ രൂക്ഷവിമർശനമാണ് ഉയരുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വീണയ്ക്ക് എന്ത് എക്‌സ്പീരിയൻസ് ആണുള്ളത്? മന്ത്രിയുടേത് സ്ത്രീവിരുദ്ധ പ്രസ്താവന:'ശോഭ സുരേന്ദ്രൻ
Open in App
Home
Video
Impact Shorts
Web Stories