'അക്രമം ഉണ്ടായപ്പോൾ ഡോക്ടർ ഭയന്നു, എക്സ്പീരിയന്‍സില്ലാത്തതിനാല്‍ ഓടിരക്ഷപ്പെടാൻ കഴിഞ്ഞില്ല' ; ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
- Published by:Arun krishna
- news18-malayalam
Last Updated:
രാത്രികാലങ്ങളിൽ ലഹരി ഉപയോഗിച്ച് ചികിസയ്ക്ക് എത്തുന്നവരെ എങ്ങനെ പരിശോധിക്കണം എന്നതിനെ സംബന്ധിച്ച് കൂടിയാലോചനകളിലൂടെ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ ഡോക്ടറെ വൈദ്യപരിശോധനക്കെത്തിച്ചയാള്‍ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അക്രമം ഉണ്ടായപ്പോൾ ഡോക്ടർ ഭയന്നെന്നും ഡോക്ടർ പരിചയ സമ്പന്നയായിരുന്നില്ല, അതിനാൽ ഓടിരക്ഷപ്പെടാൻ കഴിഞ്ഞില്ലെന്നുമാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.
‘ഡോക്ടര്‍മാരുടെ ആരോഗ്യനില തകര്‍ക്കുന്ന സംഭവമാണ് കൊട്ടാരക്കരയില്‍ നടന്നത്. സാധാരണ മെഡിക്കൽ കോളജിലാണ് പൊലീസ് എയ്ഡ് പോസ്റ്റുള്ളത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എയ്ഡ് പോസ്റ്റുണ്ടായിരുന്നു. അവിടെ സിഎംഒയും ആരോഗ്യപ്രവർത്തകരും ഉണ്ടായിരുന്നു. കൊല്ലപ്പെട്ട യുവതി ഹൗസ് സർജനാണ്. അത്ര പരിചയമുള്ള ആളല്ല. ആക്രമണം ഉണ്ടായപ്പോൾ ഭയന്നു എന്നാണ് അവിടെയുള്ള ഡോക്ടർമാർ അറിയിച്ച വിവരം. വളരെ വിഷമകരമായ സംഭവമാണ്. ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള ആക്രമണങ്ങളിൽ അതിശക്തമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്’ – വീണാ ജോര്‍ജ് പറഞ്ഞു.
advertisement
ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം തടയാൻ 2012ൽ നിയമം കൊണ്ടുവന്നു. അതിനെ കൂടുതൽ ശക്തമാക്കാൻ ഡോക്ടർമാരുടെ സംഘടനകളുടെ യോഗം വിളിച്ചു. നിയമം കൂടുതൽ ശക്തമാക്കാൻ പ്രവർത്തനം നടക്കുന്നു. ഓർഡിനൻസ് ഇറക്കാനാണ് ആലോചന. ആശുപത്രികളിൽ സിസിടിവി ക്യാമറ സ്ഥാപിക്കാനും സുരക്ഷ ശക്തമാക്കാനും തീരുമാനിച്ചിരുന്നു.
സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലും ഉണ്ടായ സംഭവം ഞെട്ടിപ്പിക്കുന്നത്. വനിതാ ഡോക്ടർക്ക് ഓടാൻ കഴിയാതെ വീണുപോയപ്പോഴാണ് ആക്രമിച്ചത്. രാത്രികാലങ്ങളിൽ ലഹരി ഉപയോഗിച്ച് ചികിസയ്ക്ക് എത്തുന്നവരെ എങ്ങനെ പരിശോധിക്കണം എന്നതിനെ സംബന്ധിച്ച് കൂടിയാലോചനകളിലൂടെ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
advertisement
അതേസമയം, ആരോഗ്യമന്ത്രിയുടെ പ്രതികരണത്തില്‍ മറുപടിയുമായി കെ.ബി ഗണേഷ് കുമാർ എംഎൽഎ രംഗത്തെത്തി. ലഹരിക്കടിമയായ ഒരാൾ ആക്രമിച്ചാൽ എങ്ങനെ തടയുമെന്ന് ഗണേഷ് കുമാർ ചോദിച്ചു. പ്രതി ഡോക്ടറെ കീഴ്പ്പെടുത്തിയതിന് ശേഷം പുറത്തുകയറിയിരുന്ന് നിരവധി തവണ കുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottarakkara,Kollam,Kerala
First Published :
May 10, 2023 12:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അക്രമം ഉണ്ടായപ്പോൾ ഡോക്ടർ ഭയന്നു, എക്സ്പീരിയന്‍സില്ലാത്തതിനാല്‍ ഓടിരക്ഷപ്പെടാൻ കഴിഞ്ഞില്ല' ; ആരോഗ്യമന്ത്രി വീണാ ജോര്‍ജ്