TRENDING:

'AKG സെന്ററിന് പന്നി പടക്കം എറിഞ്ഞവരാണ് CPM ജില്ലാ കമ്മിറ്റി ഓഫീസും ആക്രമിച്ചത്'; വിവി രാജേഷ്

Last Updated:

നേതൃത്വത്തിന്റെ പിടിപ്പുകേട് മറച്ചുപിടിക്കാനാണ് സിപിഎം സ്വന്തം ഓഫീസ് ആക്രമിച്ചതെന്ന് വിവി രാജേഷ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചത് ആർ എസ് എസ് പ്രവർത്തകരെന്ന ആരോപണം തള്ളി ബിജെപി. എ കെ ജി സെന്ററിന് നേരെ പന്നി പടക്കം എറിഞ്ഞവർ തന്നെയാണ് ജില്ലാ കമ്മിറ്റി ഓഫീസും ആക്രമിച്ചതെന്നും ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷ് ആരോപിച്ചു.
advertisement

നേതൃത്വത്തിന്റെ പിടിപ്പുകേട് മറച്ചുപിടിക്കാനാണ് സിപിഎം സ്വന്തം ഓഫീസ് ആക്രമിച്ചത്. ഇന്നലെ തിരുവനന്തപുരത്ത് എ ബി വി പി ഓഫീസ് ആക്രമിച്ച കേസിലെ പ്രതികളെ ഉടൻ പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സിപിഎം ഓഫീസിന് നേരെ ആക്രമണം ഉണ്ടായത്.

Also Read-തിരുവനന്തപുരം CPM ജില്ലാ കമ്മറ്റി ഓഫീസിന് നേരെ കല്ലേറ്; പിന്നിൽ RSS എന്ന് ജില്ലാ സെക്രട്ടറി

ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍റെ വാഹനത്തിന് നേരെയും ആക്രമണം ഉണ്ടായി. രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷയുണ്ടായിരുന്നു ജില്ലാ കമ്മിറ്റി ഓഫീസിന്. ബൈക്കിലെത്തിയ സംഘം റോഡില്‍ നിന്ന് കല്ലെറിയുകയായിരുന്നു. ഇതിന് ശേഷം ഉടന്‍ തന്നെ ഇവര്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. പോലീസ് പിന്നാലെ ഓടിയെങ്കിലും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞില്ല.

advertisement

Also Read-ഗവൺമെന്റ് ചീഫ് വിപ്പ് എൻ ജയരാജ്‌ പോപ്പുലർ ഫ്രണ്ട് പരിപാടിയുടെ ഉദ്ഘാടകൻ; ചോദിച്ചിട്ടല്ല പേര് വെച്ചതെന്ന് വിശദീകരണം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ആറ് പേരാണ് ദൃശ്യങ്ങളിലുള്ളത്. ബൈക്കുകൾ നിർത്താതെ തന്നെ വന്ന് വേഗതയിൽ കല്ലെറിഞ്ഞ് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ മനസിലാകുന്നില്ല.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'AKG സെന്ററിന് പന്നി പടക്കം എറിഞ്ഞവരാണ് CPM ജില്ലാ കമ്മിറ്റി ഓഫീസും ആക്രമിച്ചത്'; വിവി രാജേഷ്
Open in App
Home
Video
Impact Shorts
Web Stories