ഗവൺമെന്റ് ചീഫ് വിപ്പ് എൻ ജയരാജ് പോപ്പുലർ ഫ്രണ്ട് പരിപാടിയുടെ ഉദ്ഘാടകൻ; ചോദിച്ചിട്ടല്ല പേര് വെച്ചതെന്ന് വിശദീകരണം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
പോപ്പുലർ ഫ്രണ്ട് പരിപാടിയാണെന്നറിഞ്ഞപ്പോൾ പങ്കെടുക്കില്ലെന്ന് അറിയിച്ചതായി എൻ ജയരാജ്
കോട്ടയം: പോപ്പുലർ ഫ്രണ്ട് പരിപാടിയുടെ ഉദ്ഘാടകനായി ഗവൺമെന്റ് ചീഫ് വിപ്പ് എൻ ജയരാജ്. പോപ്പുലർ ഫ്രണ്ട് വാഴൂർ ഏരിയ സമ്മേളനത്തിലാണ് ഉദ്ഘാടനായി എൻ ജയരാജിന്റെ പേരുള്ളത്. നാട്ടൊരുമ എന്ന പരിപാടിയുടെ നോട്ടീസിൽ ഉദ്ഘാടകനായി എൻ ജയരാജിന്റെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ നാട്ടൊരുമ എന്നഎ പരിപാടിയ്ക്ക് എന്ന പേരിലാണ് പരിചയം ഉള്ള ആൾ ക്ഷണിച്ചതെന്നും പോപ്പുലർ ഫ്രണ്ട് പരിപാടിയാണെന്നറിഞ്ഞപ്പോൾ പങ്കെടുക്കില്ലെന്ന് അറിയിച്ചതായി എൻ ജയരാജ് അറിയിച്ചു. തന്നോട് ചോദിച്ചിട്ടല്ല പേര് വെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇപ്പോൾ എന്താണ് ഇത് പ്രചരിപ്പിക്കാൻ കാരണം എന്നറിയില്ലെന്നും എൻ ജയരാജ് പറഞ്ഞു. സെപ്റ്റംബർ 2,3,4 തീയതികളിൽ നടക്കുന്ന പരിപാടയിലാണ് ഉദ്ഘാടകനായി എൻ ജയരാജനെ ഉള്‍പ്പെടുത്തി നോട്ടീസ് എത്തിയത്.
advertisement

സംഭവം ബിജെപി നേതാക്കൾ ഏറ്റെടുത്തു. സിപിഎമ്മിമന്റെ അതേ വഴിയിൽ ആണ് കേരള കോൺഗ്രസ് എന്ന് ബിജെപി വിമര്‍ശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 27, 2022 11:10 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഗവൺമെന്റ് ചീഫ് വിപ്പ് എൻ ജയരാജ് പോപ്പുലർ ഫ്രണ്ട് പരിപാടിയുടെ ഉദ്ഘാടകൻ; ചോദിച്ചിട്ടല്ല പേര് വെച്ചതെന്ന് വിശദീകരണം