ഇതും വായിക്കുക: 'ഗർഭഛിദ്രം നടത്താൻ ഞാൻ ഇടപെട്ടുവെന്ന് പരാതി പറഞ്ഞിട്ടില്ല; പരാതി വന്നാൽ നിയമപരമായി നേരിടും': രാഹുൽ മാങ്കൂട്ടത്തില്‍
‘ഹു കെയേഴ്സ്’ എന്ന് കോഴിയുടെ രൂപത്തിൽ എഴുതിയ പോസ്റ്ററുകളും പ്രവർത്തകർ ഉയർത്തി. മാർച്ച് ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞു. ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്‍റ് പ്രശാന്ത് ശിവൻ മാർച്ച് ഉദ്ഘാടനം ചെയ്തു. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പുറത്തുവന്നതെന്നും ഇത്തരത്തിൽ കാട്ടുകോഴിയെ പാലക്കാട് ജനതയ്ക്ക് ആവശ്യമില്ലെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.
advertisement
ഇതും വായിക്കുക: രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു
മഹിളാമോർച്ചയുടെ മാർച്ചിന്റെ തൊട്ടുപിന്നാലെ ഡിവൈഎഫ്‌ഐ പ്രവർത്തകരും പ്രതിഷേധവുമായി എംഎൽഎ ഓഫിസിലേക്ക് എത്തി. പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാൻ ഡിവൈഎഫ്‌ഐ പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസുമായി ഉന്തുംതള്ളുമുണ്ടായി. മതിൽ ചാടിക്കിടന്ന ചില പ്രവർത്തകരെ പൊലീസ് പിടികൂടി.