'ഗർഭഛിദ്രം നടത്താൻ ഞാൻ ഇടപെട്ടുവെന്ന് പരാതി പറഞ്ഞിട്ടില്ല; പരാതി വന്നാൽ നിയമപരമായി നേരിടും': രാഹുൽ മാങ്കൂട്ടത്തില്‍
- Published by:Rajesh V
- news18-malayalam
Last Updated:
'ഓഡിയോ സന്ദേശം വ്യാജമായി നിർമിക്കുന്ന കാലമാണ്. ആർക്കും പരാതി ഉന്നയിക്കാം. പരാതി ഉന്നയിക്കുന്നവർ അത് തെളിയിക്കണം'
പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തില്‍ എംഎൽഎ. നിയമവിരുദ്ധമായി യാതൊന്നും ചെയ്തിട്ടില്ല. യുവനടി സുഹൃത്താണ്. അവർ എന്നെ പറ്റിയാണ് പറഞ്ഞതെന്ന് വിചാരിക്കുന്നില്ല. എന്‌റെ പേര് നടി പറഞ്ഞിട്ടില്ല. നിയമസംവിധാനത്തിൽ വിശ്വസിക്കുന്നുവെന്നും അടൂരിലെ വീട്ടിൽ മാധ്യമപ്രവര്‍ത്തകരോട് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
ഗർഭഛിദ്രം നടത്താൻ താൻ ഇടപെട്ടുവെന്ന് ആരും പരാതി പറഞ്ഞിട്ടില്ല. പരാതി വന്നാൽ നിയമപരമായി നേരിടും. ഓഡിയോ സന്ദേശം വ്യാജമായി നിർമിക്കുന്ന കാലമാണ്. ആർക്കും പരാതി ഉന്നയിക്കാം. പരാതി ഉന്നയിക്കുന്നവർ അത് തെളിയിക്കണം.
ഹണി ഭാസ്കറിന്റെ പരാതി തെളിയിക്കാൻ പറ്റാത്തതാണ്. ഹണി ഭാസ്കറിന് നിയമപരമായി പോകാം. പരാതിയുണ്ടെങ്കിൽ കോടതിയിൽ നിരപരാധിത്വം തെളിയിക്കും. ചാറ്റുകളുടെ പൂർണരൂപം പുറത്തുവിടട്ടെ. തനിക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്- രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Adoor,Pathanamthitta,Kerala
First Published :
August 21, 2025 1:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഗർഭഛിദ്രം നടത്താൻ ഞാൻ ഇടപെട്ടുവെന്ന് പരാതി പറഞ്ഞിട്ടില്ല; പരാതി വന്നാൽ നിയമപരമായി നേരിടും': രാഹുൽ മാങ്കൂട്ടത്തില്‍