മത ചടങ്ങുകളിൽ ഇത്തരം പ്രസംഗങ്ങൾ നടത്തുന്നത് തെറ്റായ നടപടിയാണെന്നും ഈ സിനിമ മുസ്ലിം വിരുദ്ധമല്ലെന്നും ബി ജെ പി ദേശീയ ഉപാധ്യക്ഷൻ അഭിപ്രായപ്പെട്ടു. കേരള സ്റ്റോറി വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെയും അബ്ദുള്ളക്കുട്ടി വിമർശനം ഉന്നയിച്ചു. കേരള സ്റ്റോറി സിനിമയെ വർഗീയവത്കരിച്ച് മുസ്ലിം വികാരം ഉണർത്താൻ പറ്റുമോ എന്ന് നോക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്യുന്നതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
ഈദ് നമസ്‌കാരത്തിന്റെ ഭാഗമായുള്ള സന്ദേശത്തിനിടെയാണ് പാളയം ഇമാം ഷുഹൈബ് മൗലവിയും കെഎന്‍എം സംസ്ഥാന വൈസ് പ്രസിഡന്റ് ഹുസൈന്‍ മടവൂരും കേരളസ്റ്റോറി സിനിമയെയും ലൗ ജിഹാദ് ആരോപണങ്ങളെയും ശക്തമായി വിമര്‍ശിച്ചത്. സിനിമ അവാസ്തവ കാര്യങ്ങളാണ് പറയുന്നതെന്നാണ് മുസ്ലീം മത പണ്ഡിതരുടെ വാദം.
advertisement
കൗമാര പ്രായത്തിലുളള കുട്ടികളെ പ്രണയച്ചതിയില്‍ കുടുക്കുന്നതിനെ കുറിച്ച് ബോധവത്കരിക്കുന്നതിനായി ചില ക്രൈസ്തവ സംഘടനകള്‍ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. ദൂര്‍ദര്‍ശനും സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു.