ശബരിമലയിലെ സ്വർണക്കൊള്ളയും പത്തുവര്‍ഷത്തെ ഇടതുഭരണത്തിന്റെ പരാജയങ്ങളും 140 നിയോജക മണ്ഡലങ്ങളിലെയും എംഎല്‍എമാരുടെ വീഴ്ചകളും ബിജെപിയും എന്‍ഡിഎയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കും. നിയമസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് ജനപ്രതിനിധികള്‍ക്കെതിരെ ബിജെപി ആരംഭിച്ച സമരത്തിന്റെ പ്രചാരണത്തിനായി 'മതിയായി ഈ എംഎല്‍എ, മാറ്റം തുടങ്ങാം' എന്ന തലവാചകത്തിലും ക്യാംപയിന്‍ ശക്തമാക്കി. മതിയായി ശബരിമല കൊള്ളക്കാരെ , മാറാത്തത് മാറും, ഇനി കേരളം വളരും തുടങ്ങിയ വാചകങ്ങളും ബിജെപിയുടെ പ്രചാരണ ബോര്‍ഡുകളില്‍ ഇടംപിടിച്ചിട്ടുണ്ട്.
പ്രചാരണ വാഹനങ്ങളിലും പോസ്റ്ററുകളിലും ഹോര്‍ഡിങ്ങുകളിലും ഫ്‌ളക്‌സിലുമെല്ലാം ഈ വാചകങ്ങളാണ് ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാന്‍ പോകുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ പ്രചാരണ രംഗത്തെ നിരവധി വിദഗ്ധരാണ് ബിജെപിക്ക് വേണ്ടി പ്രചാരണ വാക്യങ്ങള്‍ തയാറാക്കിയത്.
advertisement
പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷന്‍ നിതിന്‍ നബിന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ട്വന്റി ട്വന്റി ചെയര്‍മാന്‍ സാബു ജേക്കബ് എന്നിവരും എന്‍ഡിഎയുടെ പ്രചാരണ ബോര്‍ഡുകളിലും പോസ്റ്ററുകളിലുമുണ്ട്.
Summary: The BJP-led NDA has officially kicked off its campaign for the Kerala Assembly elections with the powerful slogan "Change Starts Now" (Maattam Thudangaam). The campaign, appearing across social media and public spaces, takes a direct shot at sitting legislators with the tagline "Enough of this MLA" (Mathiyayi ee MLA).
