TRENDING:

'കർക്കിടക വാവ് ബലിതർപ്പണത്തിന് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകണം': കെ. സുരേന്ദ്രൻ

Last Updated:

വാവ് ബലിക്ക് സൗകര്യങ്ങളൊരുക്കാൻ ഹൈന്ദവ സംഘടനകൾക്ക് സർക്കാർ അനുവാദം നൽകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കർക്കിടക വാവ് ബലിതർപ്പണം നടത്താൻ വിശ്വാസികൾക്ക് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകണമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വാരാന്ത്യ ലോക്ക്ഡൗൺ ഉൾപ്പെടെ എല്ലാ നിയന്ത്രണങ്ങളും സർക്കാർ നീക്കുമ്പോൾ ബലിതർപ്പണത്തിനും നിയന്ത്രണങ്ങളോടെ അവസരമുണ്ടാകണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
കെ. സുരേന്ദ്രൻ
കെ. സുരേന്ദ്രൻ
advertisement

ഒരു ക്ഷേത്രത്തിലും ബലിതർപ്പണത്തിന് അനുമതി നൽകാത്ത സർക്കാർ നടപടി ശരിയല്ല. വീടുകളിൽ ബലിതർപ്പണം നടത്താൻ സാധിക്കാത്തവർക്ക് ക്ഷേത്രങ്ങളിലും സ്നാനഘട്ടങ്ങളിലും അതിനുള്ള സംവിധാനമൊരുക്കാൻ ദേവസ്വം ബോർഡ് തയ്യാറാവണം. വാവ് ബലിക്ക് സൗകര്യങ്ങളൊരുക്കാൻ ഹൈന്ദവ സംഘടനകൾക്ക് സർക്കാർ അനുവാദം നൽകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

'പാൽ വാങ്ങാൻ പോകാൻ കോവിഡ് സർട്ടിഫിക്കറ്റ് വേണോ?; ഈ ലോകത്തെ ഏറ്റവും വലിയ വിഡ്ഡികളാണ് നമ്മൾ; സർക്കാരിനെതിരെ നടി രഞ്ജിനി

കടകളിലും സ്ഥാപനങ്ങളിലും പ്രവേശിക്കാനായി സംസ്ഥാന സർക്കാർ പുറത്തിറക്കിയ പുതിയ മാർഗനിർദേശത്തിനെതിരെ രൂക്ഷ വിമർശനം ഉയരുന്നു. വാക്സിനെടുത്തതിന്‍റെ സർട്ടിഫിക്കറ്റോ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് പരിശോധനാ ഫലമോ വേണമെന്നാണ് സർക്കാർ നിർദേശിക്കുന്നത്. എന്നാൽ ഇതിനെതിരെ വലിയ തോതിലുള്ള വിമർശനം സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ഉയർന്നു കഴിഞ്ഞു. സർക്കാർ തീരുമാനത്തെ പരിഹസിച്ചുകൊണ്ട് നടി രഞ്ജിനിയും രംഗത്തെത്തി. പാൽ വാങ്ങാൻ പോകാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണോയെന്നാണ് രഞ്ജിനി ചോദിക്കുന്നത്.

advertisement

ഇത്തരം നിർദേശങ്ങൾ പുറപ്പെടുവിക്കുന്ന നമ്മളാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢികളെന്നും രഞ്ജിനി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഏതായാലും രഞ്ജിനിയുടെ ഫേസ്ബുക്ക് പോസ്റ്റിനടിയിൽ നിരവധി പേരാണ് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. 'പാല്‍ വാങ്ങാന്‍ സര്‍ട്ടിഫിക്കറ്റ് വേണം, എന്നാല്‍ മദ്യം വാങ്ങാന്‍ വേണ്ട' എന്നായിരുന്നു ഒരാളുടെ കമന്റ്. സര്‍ക്കാര്‍ വാക്സിന്‍ കൃത്യമായി നല്‍കാതെ ഇത്തരത്തിലുള്ള മണ്ടന്‍ ഉത്തരവുകള്‍ ഇറക്കുന്നത് എന്തിനാണെന്ന ഒരാളുടെ കമന്റിന് അവര്‍ തന്നെ മണ്ടന്മാരാണ് എന്നായിരുന്നു രഞ്ജിനിയുടെ മറുപടി.

കടകളിൽ പോകാൻ വാക്സിൻ സർട്ടിഫിക്കറ്റ്; സംസ്ഥാനത്തെ പുതിയ കോവിഡ് നിയന്ത്രണങ്ങളിൽ സർവത്ര ആശയക്കുഴപ്പമെന്ന് ആക്ഷേപം

advertisement

സംസ്ഥാനത്ത് പുതിയ മാനദണ്ഡം അടിസ്ഥാനമാക്കിയുള്ള കോവിഡ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു. ഇന്ന് മുതൽ കടകളിൽ എത്താൻ കോവിഡ് ഇല്ലെന്ന രേഖ നിർബന്ധം. കടകളിലെത്താൻ വാക്സിൻ സർട്ടിഫിക്കറ്റ്, കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ്, രോഗംമാറിയ സർട്ടിഫിക്കറ്റ് എന്നിവയിലേതെങ്കിലും ഒന്ന് നിർബന്ധമാക്കുമെന്നാണ് ജില്ലാ കളക്ടർമാർ അറിയിച്ചിരിക്കുന്നത്. വാക്സിൻ സർട്ടിഫിക്കറ്റ് മൊബൈലിലോ, പ്രിന്റ് ഔട്ട് എടുത്തോ കാണിക്കാം. എന്നാൽ ഇതടക്കമുള്ള കാര്യങ്ങൾ അപ്രായോഗികവും ആശയക്കുഴപ്പം ഉണ്ടാക്കുന്നതുമാണെന്നുമാണ് വിമർശനം ഉയരുന്നത്.

സംസ്ഥാനത്ത് കോവിഡ് വാക്സിൻ എടുത്തവരിൽ അധികവും പ്രായമേറിയവരാണ്. 18 വയസിന് മുകളിലുള്ളവർ അടക്കം ലക്ഷക്കണക്കിന് പേർ ഇനിയും വാക്സിനെടുത്തിട്ടില്ല. ഈ സാഹചര്യത്തിൽ യുവാക്കൾക്ക് അടക്കം കടകളിൽ പോകുന്നതിന് നിയന്ത്രണം വരുന്നത് എങ്ങനെ ബാധിക്കുമെന്ന് വരും ദിവസങ്ങളിൽ അറിയാം.

advertisement

ജനസംഖ്യയിലെ പ്രതിവാര രോഗനിരക്ക് കണക്കാക്കി അടച്ചിടുന്നതിൽ താഴേത്തട്ടിൽ ആശയക്കുഴപ്പം ശക്തമാണ്. രോഗനിരക്ക് 10 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങൾ വാർഡ് അടിസ്ഥാനത്തിലാണോ പഞ്ചായത്ത് മൊത്തത്തിലാണോ കണക്കാക്കേണ്ടത് എന്നതിലാണ് പ്രധാന ആശയക്കുഴപ്പം. തിരുവനന്തപുരത്തടക്കം കടകളിലെത്താൻ വാക്സിൻ സർട്ടിഫിക്കറ്റ്, കോവിഡ് ഇല്ലാ സർട്ടിഫിക്കറ്റ്, രോഗംമാറിയ സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമാക്കുമെന്ന് കളക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. വാക്സിൻ സർട്ടിഫിക്കറ്റ് മൊബൈലിലോ, പ്രിന്റ് ഔട്ട് എടുത്തോ കാണിക്കാം. ഇന്ന് കൂടുതൽ ചർച്ചകൾ നടത്തുന്നതോടെ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നാണ് തദ്ദേശ സ്ഥാപന പ്രതിനിധികൾ പറയുന്നത്.

advertisement

Also Read- COVID | ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുന്നതിനായി കടകള്‍ രാവിലെ 7 മണി മുതല്‍ വൈകുന്നേരം 9 മണി വരെ; ഇന്ന് മുതല്‍ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ഇങ്ങനെ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതിവ്യാപനമുളള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കിയുള്ള പ്രത്യേകമായ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. WIPR എന്നത് ആഴ്ചയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൊത്തം കോവിഡ് -19 രോഗബാധിതരുടെ എണ്ണത്തെ 1000 കൊണ്ട് ഗുണിച്ചിട്ട് പഞ്ചായത്തിലോ നഗര വാര്‍ഡിലോ ഉള്ള മൊത്തം ജനസംഖ്യയെക്കൊണ്ട് ഹരിക്കുന്നതാണ്. 10 -ല്‍ കൂടുതല്‍ WIPR ഉള്ള പഞ്ചായത്തുകള്‍ നഗര വാര്‍ഡുകളില്‍ പ്രത്യേകമായ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി എല്ലാ ബുധനാഴ്ചയും വൈകുന്നേരത്തോടെ കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ ഇതനുസരിച്ച് പട്ടിക പ്രസിദ്ധീകരിച്ച് അത് സംബന്ധിച്ച വിവരങ്ങള്‍ പ്രചരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കർക്കിടക വാവ് ബലിതർപ്പണത്തിന് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകണം': കെ. സുരേന്ദ്രൻ
Open in App
Home
Video
Impact Shorts
Web Stories